സാമൂഹ്യ പെൻഷൻ വിതരണം; സംസ്ഥാനത്തെ ബാങ്കുകളുടെ മുന്നിൽ വയോധികരുടെ നീണ്ട നിര

സുരക്ഷാ മുൻ കരുതലുകൾ ഇല്ലാതെ സാമൂഹ്യ പെൻഷൻ വാങ്ങാൻ സംസ്ഥാനത്തെ ബാങ്കുകളുടെ മുന്നിൽ നീണ്ട നിര. വയോധികർ അടക്കമുള്ളവരാണ് ബാങ്കുകൾക്ക് മുന്നിൽ തിക്കി തിരക്കുന്നത്. സ്ഥിതി ആശങ്ക ജനകമാണെന്നാണ് സർക്കാർ വിലയിരുത്തൽ.
രണ്ട് മാസത്തെ സാമൂഹ്യ പെൻഷൻ വാങ്ങുന്നതിന് രാവിലെ തന്നെ ബാങ്കുകൾക്ക് മുന്നിൽ വയോധികരടക്കം നിരവധി പേരാണ് എത്തിയത്. കൊവിഡ് 19 ന്റ പശ്ചാത്തലത്തിൽ പെട്ടെന്ന് ആളുകൂടിയതോടെ ബാങ്കുകൾക്കും ഇത് നിയന്ത്രിക്കാൻ പറ്റാതായി. മതിയായ സുരക്ഷാ മുൻ കരുതലുകൾ ഒന്നും ഇല്ലാതെയാണ് പലരും എത്തിയത്. മാസ്‌കോ സാനിറ്റൈസറോ പോലുള്ള സുരക്ഷാ ക്രമീകരണങ്ങളൊന്നും ബാങ്കുകളും ലഭ്യമാക്കിയിരുന്നില്ല. കിടപ്പു രോഗികളെപ്പോലും പലരും ബാങ്കിന് മുന്നിലേക്ക് എത്തിച്ചു.
എന്നാൽ, ഇക്കാര്യം നേരത്തേ സംസ്ഥാനഭരണകൂടത്തിന് മുന്നിൽ ഉന്നയിച്ചിരുന്നതാണെന്നും പൊലീസിന്റെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹായം വേണമെന്ന് വ്യക്തമാക്കിയതാണെന്നും ബാങ്ക് ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കുന്നു. അതേസമയം, മിക്ക ബ്രാഞ്ചുകളുടെയും മുന്നിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസും എത്തിയിരുന്നു.
Story highlight: Distribution of social pensions,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here