ലോക്ക് ഡൗണിൽ കഴിയുന്ന ജനങ്ങൾക്ക് യോഗ വീഡിയോകൾ പങ്കുവച്ച് പ്രധാനമന്ത്രി

ലോക്ക് ഡൗണിൽ കഴിയുന്ന ജനങ്ങൾക്ക് യോഗ വീഡിയോകൾ പങ്കുവച്ച് പ്രധാനമന്ത്രി
നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ തന്നെ ആനിമേറ്റഡ് യോഗ വീഡിയോകളാണ് പങ്കുവച്ചത്.
കഴിഞ്ഞ ദിവസത്തെ മൻ കി ബാത്തിൽ ഫിറ്റ്നസുമായി ബന്ധപ്പെട്ടുയർന്ന ചില ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടായിരുന്നു യോഗ വീഡിയോകൾ അദ്ദേഹം പങ്കുവച്ചത്. ഇന്നലത്തെ മൻ കി ബാത്തിൽ, ഈ സമയത്ത് എന്റെ ദൈന്യംദിന ഫിറ്റ്നസ് പരിശീലനങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു. അതുകൊണ്ടാണ് ഈ യോഗ വീഡിയോകൾ പങ്കുവയ്ക്കാൻ ഞാൻ ആലോചിച്ചത്. നിങ്ങളും പതിവായി യോഗ പരിശീലനം ആരംഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു; മോദി ട്വിറ്ററിൽ കുറിച്ചു.
During yesterday’s #MannKiBaat, someone asked me about my fitness routine during this time. Hence, thought of sharing these Yoga videos. I hope you also begin practising Yoga regularly. https://t.co/Ptzxb7R8dN
— Narendra Modi (@narendramodi) March 30, 2020
താനൊരു ഫിറ്റ്നസ് വിദഗ്ധനോ ആരോഗ്യ വിദഗ്ധനോ അല്ലെങ്കിലും വർഷങ്ങളായി യോഗ പരിശീലനം ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണെന്നാണ് മോദി പറയുന്നത്. യോഗ പരിശീലനം ജീവിതത്തിന് പ്രയോജനപ്പെടുമെന്ന് തനിക്ക് മനസിലായ കാര്യമാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ഓരോരുത്തർക്കും ഫിറ്റ്നസ് തുടരാൻ ഓരോ മാർഗങ്ങളുണ്ടെന്നും അക്കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കിടാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
ഗെയിമുകളിൽ പങ്കെടുത്തും പാചകം ചെയ്തും പൂന്തോട്ടം പരിപാലിച്ചും വാദ്യോപകരണങ്ങൾ വായിച്ചുമെല്ലാം ലോക്ക് ഡൗൺ കാലത്ത് സമയം വിനിയോഗിക്കുകയാണ് പലരും. ഞാൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കും. നിങ്ങൾക്ക് അവ ഉപകരിക്കും. നിങ്ങളുടെ അഭിനിവേശം വീണ്ടും പര്യവേഷണം ചെയ്യുക. പുറത്തു പോകുന്നതിനു പകരം അകത്തേക്കു നോക്കുക; ഇന്നലെ നടന്ന മൻ കി ബാത്തിൽ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇതിനൊപ്പം തന്നെയായിരുന്നു യോഗ പരിശീലിക്കുന്നതിന്റെ വീഡിയോകളും പങ്കുവയ്ക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചത്. പിന്നാലെ അനിമേറ്റഡ് യോഗ വീഡിയോകൾ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. യോഗ വീഡിയോകൾ വിവിധ ഭാഷകളിൽ ലഭ്യമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here