Advertisement

കൊവിഡ് 19 ടെസ്റ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്യാം

March 31, 2020
Google News 1 minute Read

കൊവിഡ് 19 ടെസ്റ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്യാം. പ്രാക്ടോയുടെ വെബ്‌സൈറ്റ് വഴിയാണ് കൊവിഡ് 19 ടെസ്റ്റ് ബുക്കിംഗ് സേവനം ലഭിക്കുക. കേന്ദ്ര സർക്കാർ അംഗീകൃത ലബോറട്ടറിയായ തൈറോക്കെയറുമായി ചേർന്നാണ് പ്രാക്ടോ സേവനം ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ മുംബൈയിൽ മാത്രമാകും സേവനം ലഭ്യമാകുകയെങ്കിലും വൈകാതെ രാജ്യത്താകെ സേവനം ലഭ്യമാക്കുമെന്ന് പ്രാക്ടോ അധികൃതർ വ്യക്തമാക്കി.

ഇന്നലെ മുതലാണ് മുംബൈയിൽ സേവനം ലഭ്യമായി തുടങ്ങിയത്. കൊവിഡ് 19 ടെസ്റ്റിനായി ാേൺലൈൻ വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾ ടെസ്റ്റിനായി എത്തുമ്പോൾ ഡോക്ടറുടെ കുറിപ്പടി, ഫിസിഷ്യൻ ഒപ്പുവച്ച ടെസ്റ്റ് റിക്വിസിഷൻ ഫോം, ഒരു ഫോട്ടോ ഐഡി കാർഡ് എന്നിവയും ഒപ്പം കരുതണം.

4500 രൂപയാണ് കൊവിഡ് 19 ടെസ്റ്റിന്. 24 മുതൽ 48 മണിക്കൂറിനുള്ളിൽ ടെസ്റ്റിന്റെ ഫലം രോഗിക്ക് പ്രാക്ടോയുടെ വെബ്‌സൈറ്റിൽ അറിയാൻ സാധിക്കും.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here