Advertisement

 ഡൽഹി നിസാമുദ്ദീനിലെ മത ചടങ്ങിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു; 2000 പേർ നിരീക്ഷണത്തിൽ

March 31, 2020
Google News 1 minute Read

ഡൽഹി നിസാമുദ്ദീനിൽ നടന്ന മത ചടങ്ങിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു. മേലെ വെട്ടിപ്രം പ്രൊ. എം സലീമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പനി ബാധിതനായിരുന്ന സലീം മരണത്തിന് കീഴടങ്ങി. കൊറോണ വൈറസ് ബാധയാണോ മരണകാരണം എന്ന് സ്ഥിരീകരിച്ചിട്ടില്ല. പത്തനംതിട്ട അമീറായിരുന്നു. ഹൃദ്രോഗവും മറ്റ് രോഗങ്ങളും ഉണ്ടായിരുന്നു എന്നാണ് വിവരം. സലീമിന്റെ മൃതദേഹം ഡൽഹിയിൽ സംസ്‌ക്കരിച്ചു. കേരളത്തിൽ നിന്ന് 15 പേർ ചടങ്ങിൽ ചടങ്ങിൽ പങ്കെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. ചടങ്ങിൽ പങ്കെടുത്ത മറ്റ് രണ്ട് പത്തനംതിട്ട ജില്ലക്കാർ നിരീക്ഷണത്തിലാണ്. ഡൽഹിയിൽ തന്നെയാണ് ഇപ്പോഴും ഇവരുള്ളത്. ആറ് പേർ പത്തനംതിട്ടയിൽ തിരിച്ചെത്തി. ഇവർക്ക് രോഗ ലക്ഷണമില്ലെന്നാണ് വിവരം.

ചടങ്ങിൽ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികൾ മരിച്ചതായി തെലങ്കാന സർക്കാർ വ്യക്തമാക്കിയിരുന്നു. 26 തമിഴ്‌നാട്ടുകാർ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ്. ഇന്തോനേഷ്യ, മലേഷ്യ, കിർഗിസ്താൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്ന് 280 പേരും എത്തിയിരുന്നതായാണ് വിവരം.

ഈ അവസ്ഥയിൽ നിസാമുദ്ദീനും പരിസര പ്രദേശങ്ങളും പൊലീസ് നിയന്ത്രണത്തിലാണ്. ഡൽഹിയിലെത്തിയവരിൽ വലിയൊരു ശതമാനം ആളുകളും യുപിയിലെ ദിയുബന്ദിലേക്കും പോയിരുന്നു. ഇന്തോനേഷ്യയിൽ നിന്ന് വന്നവർ ഹൈദരാബാദിലെത്തി രോഗ ബാധിതരായി. ഇന്തോനേഷ്യക്കാർ 11 പേരുണ്ട്. ആൻഡമാനിൽ നിന്ന് വന്ന ആറ് പേരും മടങ്ങിയത് കൊവിഡ് ബാധിതരായാണ്. ഇതോടെയാണ് 2000 ത്തോളം പേർ നിരീക്ഷണത്തിലായതും 200 ആളുകളെ ആശുപത്രിയിൽ എത്തിച്ചതും.

കഴിഞ്ഞ മാസം 17 മുതൽ 19 വരെയാണ് തബ്‌ലീഗ് ജമാഅത്ത് ഏഷ്യാ സമ്മേളനം നടന്നത്. സമ്മേളനത്തിൽ പങ്കെടുത്ത 200ൽ അധികം പേരെ ഇന്നലെയാണ് നിരീക്ഷണത്തിലാക്കിയത്. ചടങ്ങിൽ 2500 പ്രതിനിധികൾ പങ്കെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ ഡൽഹിയും ഉത്തർപ്രദേശും സന്ദർശിക്കാനെത്തിയവരും ഇവരോടൊപ്പമുണ്ടായിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് 1500 പേരെത്തി. ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് 1000 പേരും വന്നിരുന്നു എന്ന് പറയപ്പെടുന്നു.

 

delhi markaz, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here