ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

രാജ്യത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. പ്രശ്‌നപരിഹാരത്തിന് ഇതുവരെ സ്വീകരിച്ച നടപടികൾ കേന്ദ്രസർക്കാർ കോടതിയെ അറിയിക്കും.
ലോക്ക് ഡൗണിനെ തുടർന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതത്തിൽ ഉടൻ ഇടപെടണമെന്ന പൊതുതാൽപര്യഹർജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് എൽ. നാഗേശ്വര റാവു എന്നിവർ അധ്യക്ഷനായ ബെഞ്ച് വീഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കും.
ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും കേന്ദ്രസർക്കാരിന്റെ നിലപാട് കൂടി അറിഞ്ഞ ശേഷം തീരുമാനമെടുക്കാമെന്ന് കോടതി നിലപാടെടുത്തു. സർക്കാർ തുടക്കമിട്ട നടപടികളിൽ ഇടപെടില്ലെന്നും മറ്റ് പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഭീതി കാരണമാണ് പലായനമെന്നും ഇത് വൈറസിനേക്കാൾ വലിയ പ്രശ്‌നമായി മാറുകയാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിരീക്ഷിച്ചു.
Story highlights- supreme court, migrant laborers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here