സാനിറ്റൈസർ ഉപയോഗിച്ച ശേഷം ഗ്യാസ് കത്തിച്ചാൽ കൈ പൊള്ളുമോ ? [24 Fact Check]

കൊറോണ പടർന്ന് പിടിച്ചതോടെ വ്യക്തി ശുചിത്വം ഉറപ്പാക്കാൻ നാം നല്ലൊരു സമയം നീക്കി വയ്ക്കാറുണ്ട്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകൽ പ്രായോഗികമല്ലാത്തതുകൊണ്ട് ഹാൻഡ് സാനിറ്റൈസറാണ് പലരും ആശ്രയിക്കുന്നത്. എന്നാൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചാൽ പൊളഅളലേൽക്കാനുള്ള സാധ്യത കൂടുതലാണെന്നും അടുക്കളയിൽ ജേലി ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു സന്ദേശം ജനത്തെ ഭീതിയിലാഴ്ത്തുന്നുണ്ട്. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണ്.

സാനിറ്റൈസർ ഉപയോഗിച്ച ശേഷം ഗ്യാസ് കത്തിച്ചപ്പോൾ ഗുരുതരമായി പൊള്ളലേറ്റ ഒരു സ്ത്രീയുടെ കൈകൾ എന്ന ക്യാപ്ഷനോടെയുള്ള ഒരു ചിത്രമാണ് പ്രചരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന ഓഡിയോയും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. സാനിറ്റൈസറിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളാണ് അപകടകാരിയെന്നാണ് പറയുന്നത്. എന്നാൽ സാനിറ്റൈസറിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ അത് ഉപയോഗിച്ച് സെക്കന്റുകൾക്കുള്ളിൽ പൂർണ്ണമായും ബാഷ്പീകരിക്കപ്പെടും. ഇനി അഥവാ എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ അത് ബാഷ്പീകരണം വൈകിക്കാൻ സഹായിക്കുന്ന ഗ്ലിസറിനോ മോയിച്‌റോ ആയിരിക്കും. ഇത് ഒരിക്കലും ഇത്തരത്തിൽ അപകടമുണ്ടാക്കുകയുമില്ല.

കുറച്ച് സാനിറ്റൈസർ ഒരു പ്രതലത്തിലൊഴിച്ച് ഒഴിച്ച് കത്തിച്ചാൽ ചിലപ്പോൾ കത്തിയേക്കാം. എന്നാൽ കൈകളിൽ സാനിറ്റൈസർ ഉപയോഗിച്ച് കഴിഞ്ഞാൽ നിമിഷങ്ങൾകൊണ്ട് അത് ബാഷ്പീകരിച്ച് പോകുന്നതിനാൽ ഒരിക്കലും തീപിടിക്കില്ലെന്നും വിദഗ്ധർ പറയുന്നു. പ്രചരിക്കുന്ന ചിത്രം സ്‌കിൻ ഗ്രാഫ്റ്റിഗിനായി തൊലി നീക്കം ചെയ്തതോ, പൊള്ളലേൽപ്പിക്കുന്നതിന് വേണ്ടി ഏതെങ്കിലും ലായനിയിൽ മുക്കിയതോ ആവാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ അവകാശപ്പെടുന്നത്.

Story Highlights- 24 Fact Check, sanitizer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top