Advertisement

സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ഇന്നു മുതൽ ആരംഭിക്കും

April 1, 2020
Google News 1 minute Read

കൊവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ഇന്നു മുതൽ ആരംഭിക്കും. രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണനക്കാർക്കും ഉച്ചയ്ക്ക് ശേഷം മുൻഗണനേതര വിഭാഗക്കാർക്കുമാണ് റേഷൻ നൽകുക. അഞ്ചു ദിവസം കൊണ്ട് അരിവിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണത്തിനാണ് ഇന്ന് തുടക്കമാകുന്നത്. സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തന്നെ തുടങ്ങും. തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേക ക്രമീകരണമേർപ്പെടുത്തിയാണ് റേഷൻ വിതരണം ചെയ്യുക. ദിവസവും ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്കു ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാകും സൗജന്യ റേഷൻ വിതരണം ചെയ്യുന്നത്.

കടയിൽ ഒരു സമയത്ത് അഞ്ച് പേർ മാത്രമേ ഉണ്ടാകാവൂ. ഇതിനായി ടോക്കൺ വ്യവസ്ഥ സ്വീകരിക്കും. പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉടമകൾക്കായിരിക്കും ഇന്ന് അരിവിതരണം നടത്തുക. നാളെ രണ്ട്, മൂന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്നവർക്കും, മൂന്നാം തീയതി നാല്, അഞ്ച് അക്കങ്ങളിൽ അവസാനിക്കുന്നവർക്കും, നാലാം തീയതി ആറ്, ഏഴ് അക്കങ്ങളിൽ അവസാനിക്കുന്നവർക്കും, അഞ്ചാം തീയതി എട്ട്, ഒൻപത് അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉടമകൾക്കുമായിക്കും സൗജന്യ അരിവിതരണം. ഈ ദിവസങ്ങളിൽ വാങ്ങാൻ കഴിയാത്തവർക്ക് പിന്നീട് വാങ്ങാനും അവസരമുണ്ട്.

റേഷൻ കടയിൽ നേരിട്ടെത്താൻ കഴിയാത്തവർക്ക് വീട്ടിലെത്തിച്ചു കൊടുക്കാനും കടയുടമ ക്രമീകരണമുണ്ടാക്കണം. അന്ത്യോദയ വിഭാഗങ്ങൾക്കു നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പ്രയോരിറ്റി ഹൗസ് ഹോൾഡ്സ് വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉള്ളവർക്കു കാർഡിലുള്ള ഓരോ അംഗത്തിനും അഞ്ചു കിലോ വീതം സൗജന്യ ധാന്യം നൽകും. വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്കു കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും. 15 കിലോയിൽ കൂടുതൽ ധാന്യം നിലവിൽ ലഭിക്കുന്ന നീല കാർഡ് ഉടമകൾക്ക് അതു തുടർന്നും ലഭിക്കും.

Story highlight: Free ration, will start from today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here