കണ്ണൂർ ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 47 ആയി; രോഗം ഭേദമായ 2 പേർ ആശുപത്രി വിട്ടു

കണ്ണൂർ ജില്ലയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 47 ആയി. രോഗം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 2പേർ ആശുപത്രി വിട്ടു. ദുവായിൽ നിന്ന് വന്നയാൾക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
കൂത്തുപറമ്പിനടുത്തുള്ള ആറാംവയൽ സ്വദേശിക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 23കാരനായ ഇദ്ദേഹം ദുബായിൽ നിന്നാണ് വന്നത്. മാർച്ച് 22ന് കരിപ്പൂർ രാജ്യാന്തര വിമാനത്താവളം വഴി നാട്ടിലെത്തി. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ഇദ്ദേഹത്തെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, ജില്ലയിൽ 47 പേരിൽ രേഗ ബാധ കണ്ടെത്തിയവരിൽ 2 പേരുടെ തുടർ പരിശോധനകളിൽ ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തി. ഇവർ ആശുപത്രി വിട്ടു. ആദ്യം രോഗം സ്ഥിരീകരിച്ച പെരിങ്ങോട് സ്വദേശിയും നേരത്തെ ആശുപത്രി വിട്ടിരുന്നു. ഇനി 20 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. കണ്ണൂർ ജില്ലയിൽ രോഗം ബാധിച്ചവരിൽ 2 പേർ ഒഴികെ ബാക്കി എല്ലാവരും ദുബായിൽ നിന്ന് വന്നവരാണ്.
Story highlight: Kannur district, 47 covid cases, Two of the patients were discharged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here