Advertisement

പാചക വാതക വില കുറഞ്ഞു; പുതിയ വില ഇന്നു മുതൽ

April 1, 2020
Google News 1 minute Read

പാചക വാതക വില കുറഞ്ഞു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. ഗാർഹിക സിലണ്ടറുകളുടെ വിലയിൽ 62 രൂപ 50 പൈസയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസയുമാണ് കുറവ്.

ഗാർഹിക സിലണ്ടറുകളുടെ ഇന്നത്തെ വില 734 രൂപയും വാണിജ്യ സിലണ്ടറുകളുടെ വില 1274 രൂപയുമാണ്. രാജ്യാന്തര വിപണിയിലും ഇന്ത്യൻ വിപണിയിലും ഉണ്ടായ കുറവാണ് പാചകവാതക സിലണ്ടറിന്റെ വില കുറയാൻ കാരണം. കഴിഞ്ഞ മാസം ആദ്യം സബ്‌സിഡിയില്ലാത്ത സിലണ്ടറുകൾക്ക് 50 രൂപയിലധികം കുറവ് രേഖപ്പെടുത്തിയിരുന്നു.

ഫെബ്രുവരിയിൽ ഗാർഹിക സിലണ്ടറുകളുടെ വിലയിൽ 146 രൂപ വർധിപ്പിച്ചത് ഉപഭോക്താക്കൾക്ക് കടുത്ത തിരിച്ചടിയായിരുന്നു. എന്നാൽ, കൂടിയ വില സബ്‌സിഡിയായി ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തുമെന്ന് പറഞ്ഞത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Story highlight: LPG prices down, New prices from today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here