ചുരുങ്ങിയ ചെലവില്‍ സുരക്ഷാകവചങ്ങളും ടെംപറേച്ചര്‍ ഗണ്ണും നിര്‍മിച്ച് നാവിക സേന

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനി കണ്ടെത്താനുള്ള ഉപകരണം കുറഞ്ഞ ചെലവില്‍ നിര്‍മിച്ച് ഇന്ത്യന്‍ നാവിക സേന. കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടി സുരക്ഷാ കവചങ്ങളും നാവിക സേന നിര്‍മിച്ചിട്ടുണ്ട്.

മാസ്‌ക്, ഗൗണ്‍, ഗ്ലൗസ്, ചെരുപ്പ് എന്നിവയടങ്ങിയ സുരക്ഷാ കിറ്റാണ് സേന ആരോഗ്യപ്രവര്‍ത്തകര്‍ക്കായി നിര്‍മിച്ചത്. മുംബൈ നേവല്‍ ഡോക്ക് യാര്‍ഡിലാണ് പുതിയ ഉപകരണങ്ങള്‍ നാവിക സേന വികസിപ്പിച്ചത്.  ആയിരം രൂപയില്‍ താഴെയാണ് ടെംപറേച്ചര്‍ ഗണ്ണിന്റെ നിര്‍മാണച്ചെലവ് എന്നതാണ് പ്രത്യേകത. നിലവില്‍ വിപണികളില്‍ ലഭിക്കുന്ന ടെമ്പറേച്ചര്‍ ഗണ്ണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയുടെ വില നന്നേ കുറവാണ്.

 

Story Hilights- Indian Navy, fever detection equipment, coronavirusനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More