ഡൽഹി കലാപം: ജാമിഅ മില്ലിയയിലെ ​ഗവേഷണ വിദ്യാർത്ഥി അറസ്റ്റിൽ

ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജാമിഅ മില്ലിയ സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. മിറാൻ ഹൈദർ എന്ന വിദ്യാർത്ഥിയെയാണ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മിറാന് പങ്കുണ്ടെന്നാണ് ആരോപണം. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിന്റെ ഡല്‍ഹി യുവജന വിഭാഗത്തിന്റെ തലവന്‍ കൂടിയാണ് അറസ്റ്റിലായ മിറാന്‍ ഹൈദര്‍. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മൂന്ന് ദിവസത്തോളം നീണ്ടുനിന്ന കലാപത്തില്‍ 54 ആളുകള്‍ കൊല്ലപ്പെടുകയും നൂറുക്കണക്കിനാളുകള്‍ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More