Advertisement

തലപ്പാടി അതിർത്തി പ്രശ്നം; കൂടുതൽ പൊലീസുകാരെ വിന്യസിച്ച് കർണാടക

April 2, 2020
Google News 1 minute Read

തലപ്പാട് അതിർത്തിയിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ച് കർണാടക. അതിർത്തി തുറക്കുന്നതിനെപ്പറ്റി ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസും ജില്ലാ ഭരണകൂടവും അറിയിച്ചു. ചില മാധ്യമങ്ങൾഅതിർത്തിയിലെ മണ്ണു മാറ്റിയെന്നും തുറന്നെന്നുമുള്ള വാർത്തകൾ നൽകിയിരുന്നുവെങ്കിലും അതിന് സ്ഥിരീകരണമില്ല. വിഷയത്തിൽ ജില്ലാ കളക്ടർക്കും കൃത്യമായ അറിയിപ്പ് ലഭിച്ചിട്ടില്ല.

അതിർത്തി തുറക്കുന്നതിൽ കർണാടക സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. ജില്ലാ ഭരണകൂടത്തിനോ പൊലീസിനോ ഇത് സംബന്ധിച്ച അറിയിപ്പുകൾ ലഭിച്ചിട്ടുമില്ല. തലപ്പാടി അതിർത്തി വഴി ആംബുലൻസുകളെ കടത്തിവിടുന്നു എന്ന വാർത്തയ്ക്കും സ്ഥിരീകരണമില്ല. കേരളാ ഹൈക്കോടതി ഹൈക്കോടതി ഇന്നലെ രാത്രി അതിർത്തി തുറന്നു നൽകണമെന്ന് അറിയിച്ചിരുന്നു. ഇതിനെതിരെ കർണാടക സുപ്രിം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

മംഗലാപുരത്തേക്ക് കേരളത്തിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് കർണാടക നേരത്തെ നിലപാട് എടുത്തിരുന്നത്. ഈ നിലപാടിൽ ഇതുവരെയും മാറ്റമില്ല. ചരക്ക് വാഹനങ്ങളിൽ വരുന്ന ഡ്രൈവർമാരെ വിശദമായി പരിശോധിക്കാൻ വെൻ്റ്ലോക്ക് ആശുപത്രിയിലെ ഡോക്ടറുടെ സേവനം അവിടെ ഉറപ്പാക്കിയിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ മാത്രമേ ചരക്കു വാഹനങ്ങളിൽ വരുന്നവരെ കടത്തി വിട്ടിരുന്നുള്ളൂ.

അതിർത്തി തുറക്കണമെന്ന് കേന്ദ്ര സർക്കാരിനോടാണ് ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടത്. ര്‍ണാടകം മണ്ണിട്ട് അടച്ച കാസര്‍ഗോഡ് – മംഗലാപുരം ഭാഗത്തെ അതിര്‍ത്തി എത്രയും വേഗം തുറക്കാന്‍ കേന്ദ്രം തയാറാകണമെന്നാണ് നിര്‍ദേശം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ് ദേശീയ പാത വരുന്നത്. അതിനാല്‍ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

Story Higghlights: karnataka deployed more police officers in kerala border

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here