Advertisement

കൊവിഡ് നിരീക്ഷണത്തിലിരുന്നത് രണ്ട് ദിവസം മാത്രം ; പോത്തൻകോട് ആരോഗ്യപ്രവർത്തകരെ മടക്കി വിളിച്ച് ആരോഗ്യവകുപ്പ്

April 2, 2020
Google News 1 minute Read

പോത്തൻകോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആരോഗ്യപ്രവർത്തകരെ മടക്കി വിളിച്ച് ആരോഗ്യവകുപ്പ്. നിരീക്ഷണ കാലാവധി പൂർത്തിയാക്കും മുന്നേയാണ് നടപടി.

തോന്നക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെയാണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കും മുമ്പ് മടക്കി വിളിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ചു മരിച്ച പോത്തൻകോട് സ്വദേശി തോന്നക്കൽ പ്രാഥമികാരോഗ്യ കേന്ദ്രം സന്ദർശിച്ചിരുന്നു. അന്ന് ജോലിയിൽ ഉണ്ടായിരുന്നവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിരുന്നു. എന്നാൽ നിരീക്ഷണത്തിൽ പ്രവേശിച്ച് രണ്ടു ദിവസം പൂർത്തിയാക്കിയപ്പോഴേക്കും ഇവരെ മടക്കി വിളിക്കുകയായിരുന്നു. പാത്തൻകോട് പ്രദേശത്ത് നിരീക്ഷണത്തിലുള്ള മറ്റുള്ളവരുടെ സ്രവം ഉൾപ്പെടെ പരിശോധനക്ക് ശേഖരിക്കുന്നത് ഈ ജീവനക്കാരാണ്. ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ആശ വർക്കർ തുടങ്ങി നിരീക്ഷണത്തിൽ ആയിരുന്ന 7 പേരൊണ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് കൊവിഡ് ബാധിച്ച് മരിക്കുന്നത്. ഇതിന് പിന്നാലെ പൊത്തൻകോട്ട്് മൂന്നാഴ്ചത്തേക്ക് സമ്പൂർണ അടച്ചിലിന് നിർദേശിക്കുകയായിരുന്നു. പ്രദേശത്തുള്ള എല്ലാവരും നിരീക്ഷണത്തിൽ പോകാനും നിർദേശമുണ്ടായിരുന്നു. അബ്ദുൽ അസീസിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൽ സാധിക്കാതിരുന്നതിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതലിന്റെ ഭാഗമായി എല്ലാവരോടും നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദേശിച്ചത്.

Story Highlights- coronavirus, pothencode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here