Advertisement

നഴ്‌സുമാരെ പിരിച്ചു വിട്ടും ശമ്പളം വെട്ടിക്കുറച്ചും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി

April 2, 2020
Google News 1 minute Read

തിരുവനന്തപുരം ഇടപ്പഴഞ്ഞിയിൽ ഉള്ള എസ്‌കെ ആശുപത്രിയിലെ 11 നഴ്‌സുമാരോട് ഈ മാസം മുതൽ ഡ്യൂട്ടിക്ക് വരേണ്ടതില്ലെന്ന് ആശുപത്രി മാനേജ്മന്റ്. കൊവിഡ് പശ്ചാത്തലത്തിൽ അവധിയിലുള്ള ജീവനക്കാർക്ക് ശമ്പളം വെട്ടിക്കുറക്കുമെന്നും അറിയിപ്പുണ്ട്. തൊഴിലാളികളെ പിരിച്ചു വിടാനോ ശമ്പളം കുറക്കാനോ പാടില്ലെന്ന കേന്ദ്ര നിർദേശം നിലനിൽക്കെയാണ് എസ്‌കെ ആശുപത്രി മാനേജ്‌മെന്റ് നടപടി.

ആശുപത്രി നടപടിക്കെതിരെ നേഴ്‌സുമാർ ലേബർ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. വർഷങ്ങളായി തങ്ങൾ ആശുപത്രിയിൽ ജോലി ചെയ്ത് വരികയാണെന്നും കൊവിഡ് വന്നതോടെ ആശുപത്രിയിൽ രോഗികൾ കുറഞ്ഞ സാഹചര്യത്തിൽ തങ്ങളോട് നിർബന്ധിത അവധിയിൽ പോകാൻ ആശുപത്രി മാനേജ്‌മെന്റ് നിർദേശിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ നിർബന്ധിത അവധി പാടില്ലെന്നും ശമ്പളം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ തങ്ങളെ ആശുപത്രി മാനേജ്‌മെന്റ് പിരിച്ചുവവിടുകയായിരുന്നുവെന്നും പരാതിയിൽ നേഴ്‌സുമാർ പറയുന്നു.

അതേസമയം, ദിവസ വേതനക്കാർ, കരാർ ജീവനക്കാർ എന്ന് പേരു പറഞ്ഞ് വേതനം നിഷേധിക്കാൻ പാടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആശുപത്രികൾ അടക്കമുള്ള എല്ലാ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സംരഭകരോടും സർക്കാരിന് ഇതാണ് നിർദേശിക്കാനുള്ളതെന്നും ഒരു മാസത്തെ നഷ്ടത്തിന്റെ പേര് പറഞ്ഞ് ജീവനക്കാർ ആരും പട്ടിണി കിടക്കേണ്ട സ്ഥിതി വരരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here