Advertisement

കണ്ണൂർ സെൻട്രൽ ജയിലിലെ ഐസൊലേഷൻ വാർഡിൽ നിന്ന് തടവ് ചാടിയ പ്രതിയെ പിടികൂടി

April 3, 2020
Google News 2 minutes Read

കണ്ണൂർ സെൻട്രൽ ജയിലിലെ ഐസൊലേഷൻ വാർഡിൽ നിന്ന് തടവ് ചാടിയ പ്രതിയെ പിടികൂടി. ഉത്തർ പ്രദേശ് ആമീർപൂർ സ്വദേശി അജയ് ബാബുവാണ് പിടിയിലായത്. കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ഇയാളെ കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാാഴ്ച പുലർച്ചെയാണ് പ്രതി തടവ് ചാടിയത്.

കാസർകോട് പഴയ ബസ് സ്റ്റാൻഡിനടുത്തുള്ള കാനറാ ബാങ്കിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇരുപത്തിയൊന്നുകാരനായ അജയ് ബാബു. മാർച്ച് 23നായിരുന്നു കാസറഗോഡ് പഴയ സ്റ്റാൻഡിലെ കാനറ ബാങ്കിൽ പ്രതി മോഷണം നടത്തിയത്. തുടർന്ന് മാർച്ച് 25ന് അറസ്റ്റിലായ പ്രതിയെ കണ്ണൂർ സെൻട്രൽ ജയലിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് ബാധിച്ച മേഖലയിൽ നിന്ന് വന്നതിനാൽ ഇയാൾ ജയിലിലെ നിരീക്ഷണ വാർഡിൽ കഴിയുകയായിരുന്നു. ഐസൊലേഷൻ വാർഡിൻ്റെ ജനൽ തകർത്താണ് ഇയാൾ രക്ഷപ്പെട്ടത്.

അതേ സമയം, സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 295 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 251 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

14 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. കണ്ണൂര്‍ അഞ്ച് പേരും കാസര്‍ഗോഡ് മൂന്നുപേരും ഇടുക്കിയിലും കോഴിക്കോടും രണ്ട് പേര്‍ വീതവും പത്തനംതിട്ടയിലും കോട്ടയത്തും ഓരോരുത്തര്‍ വീതവും രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് ബാധിതരെ ചികിത്സിച്ചപ്പോള്‍ വൈറസ് ബാധിച്ച നഴ്‌സാണ് രോഗം ഭേദമായവരില്‍ ഒരാള്‍. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളും വീട്ടിലേക്ക് മടങ്ങിയെന്നതും ആശ്വാസകരമാണ്.

Story Highlights: accused escaped from kannur central jail isolation ward held

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here