കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കിയിലെ പൊതുപ്രവർത്തകൻ ആശുപത്രി വിട്ടു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കിയിലെ പൊതുപ്രവർത്തകൻ രോഗം ഭേദമായി ആശുപത്രി വിട്ടു. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വേദനയുണ്ടെങ്കിലും പരിഭവമില്ലെന്നു നേതാവ് പറഞ്ഞു. ദുബായിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച തൊടുപുഴ സ്വദേശിയായ യുവാവും ഇന്ന് ആശുപത്രി വിട്ടു.
ഇടുക്കി ചെറുതോണിയിലെ പൊതുപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ മാസം 26നു ആയിരുന്നു. വിവിധ ജില്ലകളിലൂടെ സഞ്ചരിച്ചു രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ഉൾപ്പടെ ആയിരത്തോളം ആളുകളുമായി ഇയാൾ സമ്പർക്കം പുലർത്തി. ഇതിനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. 8 ദിവസത്തിനു ശേഷം നാലാം സ്രവ പരിശോധനാ ഫലവും നെഗറ്റീവ് ആയതോടെയാണ് ഇയാൾക്ക് ആശുപത്രി വിടനായത്.
പൊതു പ്രവർത്തകനുമായി പ്രാഥമിക സമ്പർക്കപട്ടികയിലുള്ള രണ്ട് പേർക്കും അവരുടെ നാല് കുടുംബാംഗങ്ങളിലേക്കും രോഗം ബാധിച്ചിരുന്നു. ദുബായിലെ ദയറിയിൽ നിന്നെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിച്ച തൊടുപുഴ കുമാരമംഗലം സ്വദേശിയും ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലയിൽ ഇനി ഏഴു പേരാണ് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുളളത്.
Story highlight: Idukki party member, discharged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here