Advertisement

ലോക്ക്ഡൗൺ; ജോലിയില്ലാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി

April 3, 2020
Google News 0 minutes Read

ലോക്ക്ഡൗണിൽ ജോലിയില്ലാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി. തൊഴിലാളികൾക്ക് വേതനം നൽകണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാൻ ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഏപ്രിൽ ഏഴിന് കേന്ദ്രം മറുപടി അറിയിക്കണം. പൊതുപ്രവർത്തകരായ ഹർഷ് മന്ദറും അഞ്ജലി ഭരദ്വാജുമാണ് കോടതിയെ സമീപിച്ചത്.

എന്നാൽ, ഹർജിയെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. എസി മുറിയിൽ സുഖമായിരിക്കുന്ന ആക്ടിവിസ്റ്റുകൾ പൊതുതാൽപര്യഹർജികൾ നൽകുന്നതെന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ ആവശ്യങ്ങൾ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here