‘ഇന്നലെ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ അവനാണോ എന്നോട് മുട്ടാൻ വരുന്നത്’; ഋഷഭ് പന്തിനെ ട്രോളി രോഹിത്: വീഡിയോ

യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ട്രോളി ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുമായി ഇൻസ്റ്റഗ്രാമിൽ നടത്തിയ ലൈവ് ചാറ്റിനിടെയാണ് രോഹിത് പന്തിനെ ട്രോളി രംഗത്തെത്തിയത്. ഇരുവരുടെയും ചാറ്റിനിടെ ഋഷഭ് പന്ത് വന്ന് രോഹിതുമായി ‘സിക്സ് ഹിറ്റിംഗ് ചലഞ്ച്’ നടത്താൻ ആഗ്രഹമുണ്ടെന്ന് കമൻ്റ് ചെയ്തു. വിവരം ബുംറ രോഹിതിനോട് പറഞ്ഞു. അപ്പോഴായിരുന്നു താരത്തിൻ്റെ പരാമർശം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്. രോഹിതിൻ്റെ ഐപിഎൽ ക്ലബ് മുംബൈ ഇന്ത്യൻസും വീഡിയോ പങ്കുവച്ചു.
ഇരുവരുടെയും സംഭാഷണം ഇങ്ങനെ:
ബുംറ: പന്ത് ചോദിക്കുന്നുണ്ടായിരുന്നു, അവനും രോഹിത് ഭായിയും ഒരു സിക്‌സര്‍ മത്സരം നടത്തിയാല്‍ ആരടിക്കുന്ന സിക്‌സാണ് കൂടുതല്‍ ദൂരം പോവുകയെന്ന്..?
രോഹിത്: ആര് പന്തോ..?
ബുംറ: അതേ പന്ത് തന്നെ…
രോഹിത്: അവന്‍ ഒരു വര്‍ഷമായിട്ടൊള്ളൂ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വന്നിട്ട്. എന്നിട്ട് അവന്‍ എന്നോട്ട് മുട്ടാന്‍ വന്നിരിക്കുന്നോ..?
ഒരു ചിരിയായിരുന്നു ബുംറയുടെ മറുപടി.
മുംബൈ ഇന്ത്യൻസിൽ സഹതാരങ്ങളാണ് രോഹിതും ബുംറയും. കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ അടക്കമുള്ള ക്രിക്കറ്റ് ടൂർണമെൻ്റുകൾ മാറ്റിവച്ചതോടെ താരങ്ങളെല്ലാം സാമൂഹിക അകലം പാലിച്ച് വീടിനുള്ളിൽ തന്നെ കഴിയുകയാണ്. കഴിഞ്ഞ ദിവസം കെവിൻ പീറ്റേഴ്സണുമായി രോഹിതും വിരാട് കോലിയും ഇൻസ്റ്റഗ്രാം ചാറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
Story Highlights: Rohit Sharma trolls Pant for challenging him to a ‘six-hitting contest’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here