Advertisement

ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചു എന്നാരോപിച്ച് പൊലീസ് തല്ലിച്ചതച്ചു; യുപിയിൽ ദളിത് യുവാവ് ആത്മഹത്യ ചെയ്തു

April 3, 2020
2 minutes Read

ക്വാറൻ്റീൻ ചട്ടങ്ങൾ കംഘിച്ചു എന്നാരോപിച്ച് പൊലീസ് തല്ലിച്ചതച്ച ദളിത് യുവാവ് ആത്മഹത്യ ചെയ്തു. യുപിയിലാണ് സംഭവം. ഖേരി ജില്ലയിലെ ലഖിംപൂരിലുള്ള സ്കൂൾ ക്യാമ്പസിലെ മരത്തിൽ തൂങ്ങിയാണ് യുവാവ് ആത്മഹത്യ ചെയ്തത്. ചട്ട ലംഘനം നടത്തി എന്നാരോപിച്ച് പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചു എന്ന ശബ്ദ സന്ദേശം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിട്ടാണ് യുവാവ് ആത്മഹത്യ ചെയ്തത്.

22കാരനായ റോഷൻ ലാൽ എന്ന യുവാവ് ഗുഡ്ഗാവിൽ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ഇലക്ട്രീഷ്യനായ അയാൾ അവിടെ നിന്ന് മടങ്ങി എത്തിയതിനു ശേഷം ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം സമീപത്തുള്ള ഒരു സ്കൂളിൽ വീട്ടിൽ ക്വാറൻ്റീനിൽ കഴിയുകയായിരുന്നു റോഷൻ. ഇതിനിടെ ക്വാറൻ്റീൻ ചട്ടങ്ങൾ ലംഘിച്ചു എന്നാരോപിച്ച് പുറത്തിറങ്ങിയ തന്നെ പൊലീസ് ക്രൂരമായി മർദ്ദിച്ചു എന്ന് റോഷൻ ഓഡിയോ ക്ലിപ്പിലൂടെ പറയുന്നു.

“ഗുഡ്ഗാവിൽ നിന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപ് മടങ്ങി വന്നതാണ് ഞാൻ ചെയ്ത ഒരേയൊരു പിഴവ്. വീട്ടിൽ ഭക്ഷണമില്ലെന്നും സാധനങ്ങൾ വാങ്ങണമെന്നും വിളിച്ച് പറഞ്ഞതു പ്രകാരം ഞാൻ സ്കൂളിൽ നിന്ന് പുറത്തേക്ക് പോയി. അത് എൻ്റെ തെറ്റായിരുന്നു. ഞാൻ സ്കൂളിൽ തന്നെ ഇരിക്കേണ്ടതായിരുന്നു. അതിനു ശേഷം അനൂപ് എന്ന് പേരുള്ള ഒരു കോൺസ്റ്റബിൾ വന്ന് എൻ്റെ പേര് റോഷൻ എന്നാണോ എന്ന് അന്വേഷിച്ചു. ഞാൻ അതെ എന്ന് പറഞ്ഞു. അതോടെ അയാൾ എന്നെ ക്രൂരമായി മർദിച്ചു. എൻ്റെ വലതു കൈക്ക് സാരമായ പരുക്ക് പറ്റി. സുഹൃത്തുക്കളേ, എന്നെ വിശ്വസിക്കാത്തവരുണ്ടെനിൽ എൻ്റെ പാൻ്റ് നോക്കണം. അതിൽ രക്തം മാത്രമേയുള്ളൂ. എനിക്കിനി ജീവിക്കണ്ട. കോൺസ്റ്റബിൾ അനൂപ് കുമാർ സിംഗിനെതിരെ നടപടി എടുക്കണം. കാരണം അയാൾ കാരണമാണ് ഞാൻ ജീവനൊടുക്കുന്നത്”- ഓഡിയോ ക്ലിപ്പുകളിലൂടെ റോഷൻ പറഞ്ഞു.

കടയിൽ പോയി സാധനം വാങ്ങാൻ പോയതിനു പിന്നാലെ റോഷനെ അന്വേഷിച്ച് അനൂപ് സിംഗ് അടക്കമുള്ള ചില പൊലീസുകാർ വീട്ടിൽ വന്നിരുന്നു എന്ന് റോഷൻ്റെ സഹോദരൻ ബങ്കി ലാൻ പറയുന്നു. റോഷൻ്റെ കൈ അവർ അടിച്ച് ഒടിച്ചു. മർദ്ദനത്തിൻ്റെ വീഡിയോ പൊലീസുകാർ മൊബൈൽ ഫോണിൽ പകർത്തിയെന്നും ബങ്കി പറയുന്നു.

ഇതുവരെ സംഭവത്തിൽ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം. കോൺസ്റ്റബിളിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിക്കുകയാണെന്ന് വീട്ടുകാർ ആരോപിച്ചു.

അതേ സമയം, ക്വാറൻ്റീൻ ചട്ടങ്ങൾ ലംഘിച്ച് റോഷൻ കറങ്ങി നടക്കുകയായിരുന്നു എന്നാണ് പൊലീസിൻ്റെ വിശദീകരണം. ചില പൊലീസുകാരെ റോഷൻ നേരത്തെ തല്ലിയിരുന്നു എന്നും പൊലീസ് പറയുന്നു.

Story Highlights: UP: 22-Year-Old Dies by Suicide After Being Thrashed by Cop for Violating Quarantine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top