Advertisement

കേരളത്തിൽ നിന്നുള്ള രോഗികൾക്ക് ഏർപ്പെടുത്തിയ വിലക്ക് കർണാടക പിൻവലിച്ചു

April 4, 2020
Google News 0 minutes Read

കേരളത്തിൽ നിന്നുള്ള രോഗികൾക്ക് മംഗളൂരുവിലെ മെഡിക്കൽ കോളജ് ആശുപത്രികളിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ജില്ല ചുമതലയുള്ള സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഏപ്രിൽ ഒന്നിനാണ് വിവാദ ഉത്തരവ് പുറത്തുവന്നത്. മംഗളൂരുവിലെ എട്ട് മെഡിക്കൽ കോളജ് ആശുപത്രികൾക്കായിരുന്നു ഉത്തരവ് നൽകിയത്. കേരളത്തിൽ നിന്നുള്ള ഒരു രോഗിയെയും ചികിത്സിക്കരുതെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കരുതെന്നുമായിരുന്നു നിർദേശം. ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസറുടെ പേരിലായിരുന്നു ഉത്തരവ് ഇറങ്ങിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

നിരവധി മലയാളികൾ മംഗളുരുവിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഈ ഉത്തരവിനെ തുടർന്ന് ഈ രോഗികളെ നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്യേണ്ടിവരുമോ എന്ന ആശങ്കയും ഉയർന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here