Advertisement

കൊവിഡ് 19: അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു

April 5, 2020
Google News 0 minutes Read

കൊവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചൻ ഇഞ്ചനാട്ട് ആണ് മരിച്ചത്. ന്യൂയോർക്കിൽവച്ചാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു തങ്കച്ചൻ.

അമേരിക്കയിലും ഫ്രാൻസിലും ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് രോഗ ബാധിതർ 12 ലക്ഷം കടന്നു. മരണം അറുപത്തിനാലായിരം കടന്നു. അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here