പഞ്ചാബിൽ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്തെ മരണസംഖ്യ ആറ് ആയി

പഞ്ചാബിൽ കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ലുധിയാന സ്വദേശിയ 69 കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.
68 പേർക്കാണ് പഞ്ചാബിൽ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ബർണാലയിൽ ആദ്യത്ത കൊവിഡ് ഫലം നെഗറ്റീവായിരുന്ന യുവതിയുടെ രണ്ടാം ഫലം പോസിറ്റീവ് കാണിച്ചിട്ടുണ്ട്. 42 വയസായ യുവതിയുടെ രണ്ടാം ഫലമാണ് പോസിറ്റീവ് കാണിച്ചിരിക്കുന്നത്. യുവതി താമസിച്ചിരുന്ന സീഖ റോഡ് പൂർണമായും അടച്ചു. പ്രദേശം ക്വാറന്റീൻ സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
ലുധിയാനയിൽ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഒരു വ്യക്തിക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 35 കാരനായ ഇയാൾ ഡൽഹിയിൽ ന്ന് ഹൈദരാബാദിലേക്ക് പോയി. അവിടെ നിന്നാണ് ഡൽഹിയിലേക്ക് തിരിച്ചെത്തിയത്. ലുധായന സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. ഇദ്ദേഹത്തിന്റെ ഭാര്യ, കുട്ടികൾ, അച്ഛൻ, അമ്മ, രണ്ട് സഹോദരിമാർ, ഒരു സഹോദരൻ എന്നിവരും നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിളുകൾ ടെസ്റ്റിംഗിനായി അയച്ചിട്ടുണ്ട്.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here