ഇന്നത്തെ പ്രധാന വാർത്തകൾ (05-04-2020)

കൊവിഡ്: ന്യൂയോർക്കിൽ മലയാളി വിദ്യാർത്ഥി മരിച്ചു

ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു. തിരുവല്ല കടപ്ര വലിയപറമ്പിൽ തൈക്കടവിൽ ഷോൺ എബ്രഹാം (21) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

കാസർഗോട്ട് ചികിത്സ കിട്ടാതെ വീണ്ടും മരണം

കാസർഗോഡ് ജില്ലയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം. മഞ്ചേശ്വരം ഹൊസങ്കടി സ്വദേശിയായ രുദ്രപ്പ (61) ആണ് മരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം എട്ടായി.

രാജ്യത്ത് രണ്ട് കൊവിഡ് മരണം കൂടി; മരണ സംഖ്യ 77 ആയി

രാജ്യത്ത് രണ്ട് കൊവിഡ് മരണം കൂടി. മഹാരാഷ്ട്രയിലെ പൂനയിലാണ് രണ്ട് മരണങ്ങളും ഉണ്ടായത്. പൂന സ്വദേശികളായ 60 കാരിയും 52കാരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 77 ആയി.

കൊവിഡ്: പത്തനംതിട്ടയിൽ 90 ഫലങ്ങൾ കൂടി നെഗറ്റീവ്

പത്തനംതിട്ടയിൽ നടത്തിയ കൊവിഡ് പരിശോധനയിൽ 90 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവ്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേരുടെ ഫലങ്ങളും നെഗറ്റീവാണ്. ഇനി ജില്ലിയൽ 95 ഫലങ്ങൾ കൂടിയാണ് ലഭിക്കാനുള്ളത്.

‘അതിർത്തി തുറക്കില്ല’; നിലപാടിൽ ഉറച്ച് കർണാടക

അതിർത്തി തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണാടക. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയാണ് അതിർത്തി തുറക്കില്ലെന്ന കാര്യം വ്യക്തമാക്കിയത്. കാസർഗോഡ് സ്ഥിതി ഗൗരവതരമാണെന്നും ഈ സാഹചര്യത്തിൽ അതിർത്തി തുറക്കാൻ സാധിക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

Story Highlights- News Round Up, Headlinesനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More