കൊവിഡിനെ നേരിടാൻ ഐറിഷ് പ്രധാനമന്ത്രി വീണ്ടും ഡോക്ടറായി രംഗത്ത്

കൊറോണ ലോകത്തെ ഒട്ടാകെ പിടിച്ചുലയ്ക്കുകയാണ്. അയർലന്റിലും സ്ഥിതി വിഭിന്നമല്ല. 158 പേരാണ് കൊവിഡ് പിടിപെട്ട് അയർലന്റിൽ മരിച്ചത്. കൊറോണ പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിലേക്ക് മെഡിക്കൽ യോഗ്യത ഉള്ളവരും, ഇപ്പോൾ പ്രവർത്തിക്കാത്തവരുമായ ആളുകളോട് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് അയർലന്റ് പ്രധാനമന്ത്രി ലിയോ വരദ്കർ മാതൃകയായത്. ഇദ്ദേഹം വീണ്ടും മെഡിക്കൽ മേഖലയിലേക്ക് തിരികെയെത്തി. ഡോക്ടറായ പ്രധാനമന്ത്രിയുടെ സേവനം ആഴ്ചയിൽ ഒരിക്കൽ ഉണ്ടാകും, അദ്ദേഹത്തിന്റെ പരിധിയിൽ വരുന്ന മേഖലകളിൽ ഡോ വരദ്കർ കൊറോണയെ നേരിടുന്ന മെഡിക്കൽ സംഘത്തോടൊപ്പം പ്രവർത്തിക്കും. ആഴ്ചയിൽ ഒരു സെഷനായിട്ടായിരിക്കും പ്രധാനമന്ത്രിയുടെ ആരോഗ്യ രംഗത്തെ പ്രവർത്തനം. ഡബ്ലിൻ ട്രിനിറ്റി സർവകലാശാലയിൽ നിന്നാണ് ഡോ വരദ്കർ മെഡിക്കൽ ബിരുദം നേടിയത്. 2003ൽ ബിരുദം നേടിയ പ്രധാനമന്ത്രിയുടെ അച്ഛൻ ഡോക്ടറും അമ്മ നഴ്‌സുമാണ്. രണ്ട് സഹോദരിമാരും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ തന്നെ.
Read Also: അമേരിക്കൻ മൃഗശാലയിലെ കടുവക്ക് കൊവിഡ് 19 ബാധ
ആരോഗ്യ മേഖലയിൽ യോഗ്യതയുള്ളവരെ തിരിച്ചുവിളിച്ചതിനെ തുടർന്ന് ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും അടക്കം 60,000ഓളം പേർ ആണ് അയർലന്റിൽ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കാൻ സന്നദ്ധരായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. നൂറിൽ അധികം പേർ കൊറോണ വൈറസ് ബാധ മൂലം മരിച്ച രാജ്യത്ത് 5000ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ireland, prime minister come backs to medical field, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here