Advertisement

മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചു

April 6, 2020
Google News 5 minutes Read

ലോക പ്രശസ്ത ഫുട്‌ബോള്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാതാവ് ഡോളോഴ്‌സ് സാല കാരിയോ കൊവിഡ് ബാധിച്ച് മരിച്ചു. 82 വയസായിരുന്നു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനാണ് പെപ് ഗ്വാര്‍ഡിയോള. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മരണവാര്‍ത്ത പുറത്ത് വിട്ടത്.

‘കൊറോണ വൈറസ് ബാധിച്ച് പെപ് ഗ്വാര്‍ഡിയോളയുടെ മാതാവ് ഡോളോഴ്‌സ് സാല കാരിയോ ബാഴ്‌സലോണയിലെ മാന്‍രേസയില്‍ മരണപ്പെട്ട വിവരം എല്ലാവരെയും ഏറ്റവും ദുഃഖത്തോടെ അറിയിക്കുന്നു. അവര്‍ക്ക് 82 വയസായിരുന്നു. ജീവിതത്തിലെ ഏറ്റവും വിഷമ ഘട്ടത്തിലൂടെ കടന്നുപോകുന്ന പെപ്പിനും അദ്ദേഹത്തിന്റെ കുടുംബാഗങ്ങള്‍ക്കും എല്ലാ സുഹൃത്തുക്കള്‍ക്കും ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാവരുടെയും അനുശോചനം അറിയിക്കുന്നു’ – മാഞ്ചസ്റ്റര്‍ സിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.

ബാഴ്‌സയുടെയും ബയണ്‍ മ്യൂണിക്കിന്റെയും മുന്‍ പരിശീലകനായിരുന്നു പെപ്. ലോകത്ത് തന്നെ കൊവിഡ്
രോഗം ഏറ്റവുമധികം ബാധിച്ച തന്ററെ ജന്‍മനാടായ സ്‌പെയിനിയെ ബാഴ്‌സലോണയുടെ എയ്ഞ്ചല്‍ സോളെര്‍ ഡാനിയേല്‍ ഫൌണ്ടേഷനും മെഡിക്കല്‍ കോളജിനുമായി ഒരു മില്യണ്‍ പൗണ്ട് സംഭാവനയായി നല്‍കിയിരുന്നു. ഇതിനുപുറമെ ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഗ്വാര്‍ഡിയോള വിഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു. പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലിവര്‍പൂളും എവര്‍ട്ടനും പെപിന്റെ അമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

 

Story Highlights- Manchester City coach Pep Guardiola’s mother dies, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here