മദ്യം കിട്ടിയില്ല; തമിഴ്നാട്ടിൽ പെയിന്റും വാർണിഷും കുടിച്ച് മൂന്ന് മരണം

മദ്യം കിട്ടാതായതിനെ തുടർന്ന് പെയിന്റും വാർണിഷും കുടിച്ച് മൂന്ന് പേർ മരിച്ചു. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലാണ് സംഭവം. ശിവശങ്കർ, പ്രദീപ്​, ശിവരാമൻ എന്നിവരാണ്​ മരിച്ചത്​. ഞായറാഴ്​ച ഛർദ്ദിച്ച്​ അവശനിലയിൽ കണ്ടെത്തിയ മൂ​ന്നുപേരേയും ചെങ്കൽപേട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മൂന്നുപേരും സ്​ഥിരം മദ്യപാനികളായിരുന്നു. ലോക്ക്​ ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യം ലഭിക്കാതെയായി. ഇതേതുടർന്നാണ്​ പെയിന്റും വാർണി​ഷും ചേർത്ത്​ കഴിച്ചതെന്ന്​ പൊലീസ് പറയുന്നു.

മാർച്ച്​ 25നാണ് തമിഴ്നാട്ടിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ തമിഴ്​നാട്​ സർക്കാരി​ന്​ കീഴിലെ മദ്യവിൽപ്പന ശാലകൾ അടച്ചു. നേരത്തേ മഹാരാഷ്​ട്രയിലും കേരളത്തിലുമടക്കം മദ്യലഭ്യത കുറഞ്ഞതോടെ ആത്മഹത്യകൾ റിപ്പോർട്ട്​ ചെയ്​തിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More