കൊറോണ നിരീക്ഷണത്തിലായിരുന്ന 60 കാരൻ തുണികൊണ്ട് കയറുണ്ടാക്കി ഐസൊലേഷനിൽ നിന്ന് ചാടിപ്പോയി

കൊറോണ നിരീക്ഷണത്തിലായിരുന്ന 60 കാരൻ തുണികൊണ്ട് കയറുണ്ടാക്കി ഐസൊലേഷൻ വാർഡിൽ നിന്ന് ചാടിപ്പോയി. ഉത്തർപ്രദേശിലെ ബാഗ്പത് ആശുപത്രിയിൽ നിന്നാണ് വയോധികൻ ചാടിപ്പോയത്.

ഡൽഹി നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയതിനെ തുടർന്ന് ബഗ്പതിലെ സർക്കാർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു 60 കാരൻ. മുകൾ നിലയിലെ ഐസൊലേഷൻ വാർഡിന്റെ ജനൽ തകർത്ത് സ്വന്തം തുണികൾ കൊണ്ട് കയറുണ്ടാക്കി താഴേക്ക് ഇറങ്ങുകയായിരുന്നു. ഇദ്ദേഹത്തിനായി തെരച്ചിൽ പുരോഗമിക്കുകയാണ്.

വയോധികൻ ആശുപത്രി അധികൃതരോട് നല്ല രീതിയിലാണ് പെരുമാറിയിരുന്നതെന്നും ആർക്കും ഒരു ഉപദ്രവവും ചെയ്തിരുന്നില്ലെന്നും ഇദ്ദേഹം ഇത്തരമൊരു കാര്യം ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്നും ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ആർകെ ടണ്ടൻ പറയുന്നു.

ഇന്നലെ ഹരിയാനയിലെ കർണലിലെ ആശുപത്രിയിൽ നിന്ന് സമാന രീതിയൽ രക്ഷപ്പെടാൻ ശ്രമിച്ച 55 കാരൻ ആറാം നിലയിൽ നിന്ന് താഴേക്കിറങ്ങുന്നതിനിടെ പിടിവിട്ടുവീണ് മരിച്ചിരുന്നു.

Story Highlights- coronavirus,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More