Advertisement

ചെർണോബിലിനു സമീപം കാട്ടുതീ; റേഡിയേഷൻ അളവ് അപകടകരമായി വർധിക്കുന്നു: ആശങ്ക

April 7, 2020
Google News 2 minutes Read

ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ആണവദുരന്തം നടന്ന ചെർണോബിൽ അണ്വായുധ നിലയത്തിൻ്റെ പരിസരത്ത് റേഡിയേഷൻ അളവ് ക്രമാതീതമായി വർദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. അണ്വായുധ നിലയത്തിനു സമീപമുണ്ടായ കാട്ടു തീയെത്തുടർന്നാണ് റേഡിയേഷൻ അളവിൽ കാര്യമായ വ്യത്യാസം അനുഭവപ്പെട്ടത്. ആണവ ദുരന്തത്തിനു പവർ പ്ലാൻ്റ് ശേഷം 1986ൽ അടച്ചു പൂട്ടിയിരുന്നു.

ചെർണോബിൽ ആണവ നിലയത്തിനു സമീപം 12 ഏക്കറുകളോളം കാട്ടു തീ ഉണ്ടായെന്നാണ് അധികൃതർ പറയുന്നത്. അടുത്തായി 50 ഏക്കറുകളോളം വനഭൂമിയും കത്തി നശിക്കുകയാണ്. കാട്ടുതീ പടർന്നു പിടിക്കുകയാണെന്നും 250 ഏക്കറോളം വന ഭൂമിയിലേക്ക് തീ പടർന്നിട്ടുണ്ടെന്നും ഇക്കളോജിക്കൽ ഇൻസ്പക്ഷൻ സർവീസ് തലവൻ യെഹോർ ഫിർസോവ് പറഞ്ഞു. തീ കത്തുന്ന ഇടങ്ങളിലെ റേഡിയേഷൻ അളവ് വളരെ കൂടുതലാണെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, ഇവിടെ നിന്ന് ഏതാണ് 100 കിലോമീറ്റർ അകലെയുള്ള രാജ്യതലസ്ഥാനമായ കീവിൽ റേഡിയേഷൻ അളവ് സാധാരണ നിലയിലാണ്.

ചെർണോബിൽ ആണവദുരന്തം നടന്നതിനു ശേഷം ഉപേക്ഷിക്കപ്പെട്ട 2600 സ്ക്വയർ കിലോമീറ്റർ ഭൂമിക്കുള്ളിലാണ് തീപിടുത്തങ്ങൾ ഉണ്ടാവുന്നത്. ഇവിടെ ആളുകൾക്ക് താമസിക്കാൻ അനുവാദമില്ല. പക്ഷേ, അധികൃതരുടെ വാക്കുകൾ അവഗണിച്ച് 200ഓളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്.

1986 ഏപ്രിൽ 26 രാത്രി 01:23:40 മണിക്കായിരുന്നു ചെർണോബിൽ ആണദുരന്തം സംഭവിച്ചത്. മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നതും ഇപ്പോൾ യുക്രൈനിന്റെ ഭാഗമായി നിലനിൽക്കുന്നതുമായ പ്രിപ്യാറ്റ് എന്ന പ്രദേശത്തെ ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ദുരന്തത്തിൽ 31 മരണങ്ങൾ ഉണ്ടായെന്നായിരുന്നു സോവിയറ്റ് യൂണിയൻ്റെ വാദം. എന്നാൽ, സ്വാതന്ത്ര്യത്തിനു ശേഷം, അന്നത്തെ സ്ഫോടനത്തിൽ 8000 പേരും ചെർണോബിൽ നിന്ന് ബഹിർഗമിച്ച റേഡിയേഷൻ്റെ പാർശ്വഫലമായി 30,000 മുതൽ 60,000 പേർ വരെ കൊല്ലപ്പെട്ടുവെന്ന് ഉക്രൈൻ ഗവൺമെന്റ് വെളിപ്പെടുത്തുകയുണ്ടായി.

Story Highlights: Forest fire breaks out near Chernobyl nuclear accident site, radiation levels see spike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here