Advertisement

കൊവിഡ് : ലോകത്ത് മരിച്ചവരുടെ എണ്ണം 82,080 ആയി

April 8, 2020
Google News 1 minute Read

കൊവിഡ് 19 മഹാമാരി ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 82,080 ആയി. 1,431,706 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 47,894 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 302,105 പേര്‍ രോഗമുക്തരായി.

അമേരിക്കയില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,970 പേരാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം 731 പേര്‍ മരിച്ചു. അമേരിക്കയില്‍ മൊത്തം മരിച്ചവരുടെ എണ്ണം 12,854 ആയി. 33,331 പേരില്‍ 24 മണിക്കൂറിനിടെ രോഗം എത്തിയിട്ടുണ്ട്. ഇതോടെ അമേരിക്കയില്‍ മൊത്തം രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു.

കഴിഞ്ഞ അഞ്ചുദിവസം താഴ്ന്നിരുന്ന സ്പെയിനിലെ മരണനിരക്കില്‍ ചൊവ്വാഴ്ച നേരിയ വര്‍ധനവ് ഉണ്ടായി. 704 മരണങ്ങള്‍ സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 14,045 ആയി. ഇറ്റലിയില്‍ 604 മരണങ്ങളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഇറ്റലിയില്‍ മൊത്തം മരണസംഖ്യ 17,127 ആയിട്ടുണ്ട്. അതേസമയം, കൊവിഡ് 19 ബാധിച്ച് പതിനായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമായി ഫ്രാന്‍സ് മാറി. ഇന്നലെ മാത്രം ഫ്രാന്‍സില്‍ 1,417 പേര്‍ മരിച്ചതോടെ ആകെ മരണം 10,328 ആയി.

 

Story Highlights-  covid 19, world Death toll rises to 82,080

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here