Advertisement

‘മോദി മഹാൻ’; പ്രധാനമന്ത്രിയെ പുകഴ്ത്തി ട്രംപ്

April 8, 2020
Google News 1 minute Read

ഹൈഡ്രോക്‌സിക്ലോറോക്വിൻ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് എത്തിക്കാൻ അനുമതി ലഭിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. മലമ്പനിക്ക് എതിരെ ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ 29 ദശലക്ഷം ഡോസ് അമേരിക്ക വാങ്ങി എന്നാണ് വിവരം. നരേന്ദ്ര മോദി മഹാനാണെന്നാണ് തിങ്കളാഴ്ച പങ്കെടുത്ത ഒരു ടെലിവിഷൻ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. മോദി മികച്ച നേതാവാണെന്നും ട്രംപ്.

കഴിഞ്ഞ ദിവസം ഇന്ത്യ നിരോധിച്ച മരുന്ന കയറ്റുമതി പുനരാരംഭിച്ചില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഡൊണൾഡ് ട്രംപ് പറഞ്ഞിരുന്നു. കൊവിഡ് 19 രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് ഇത്.

Read Also: ഇന്ത്യയോട് മരുന്ന് കയറ്റുമതി ചെയ്യാൻ അഭ്യർത്ഥിച്ച് ഡൊണൾഡ് ട്രംപ്

‘എനിക്ക് അത്ഭുതമാണ്. കാരണം ഇന്ത്യയും അമേരിക്കയും തമ്മിൽ നല്ല ബന്ധമാണ് ഉള്ളത്. ഞായറാഴ്ച രാവിലെ ഞാൻ മോദിയുമായി സംസാരിച്ചിരുന്നു. മരുന്ന് കയറ്റുമതി പുനരാരംഭിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും അതിന് അനുമതി നൽകില്ലെങ്കിൽ തിരിച്ചടിയുണ്ടാകും. എന്തുകൊണ്ട് അത് വേണ്ടെന്ന് വയ്ക്കണം?’- എന്നാണ് ട്രംപ് പിടിഐയോട് പ്രതികരിച്ചത്.

അമേരിക്ക നേരത്തെ മരുന്ന് 1500 കൊവിഡ് രോഗികളിൽ പരീക്ഷിച്ചിരുന്നു. അത് ഫലപ്രദമായതിനെ തുടർന്നാണ് അവർ മരുന്ന് ഓർഡർ ചെയ്തിരുന്നത്. എന്നാൽ ഇന്ത്യ മരുന്നുകളുടെ കയറ്റുമതി ആ സമയം തന്നെ നിരോധിച്ചു. പിന്നീട് ട്രംപ് മോദിയോട് മരുന്ന് കയറ്റുമതി ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പിന്നാടാണ് ഭീഷണിയുടെ സ്വരവുമായി അമേരിക്കന്‍ പ്രസിഡന്‍റ് രംഗത്തെത്തിയത്.

 

donald trump, narendra modi, hydroxychloroquine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here