സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പോസ്റ്റുമാന്‍ മുഖേന വീടുകളില്‍ ലഭ്യമാക്കാന്‍ നടപടി

കൊവിഡ് 19 രോഗം വ്യാപനം തടയുന്നതിനായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പോസ്റ്റുമാന്‍ മുഖേന വീടുകളില്‍ ലഭ്യമാക്കാന്‍ നടപടി. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുളള സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക്, ബാങ്കിലോ എടിഎമ്മിലോ പോകാതെ പോസ്റ്റ് ഓഫീസുകള്‍ മുഖേന പെന്‍ഷന്‍ തുക അവരുടെ വീടുകളില്‍ ലഭ്യമാകുന്നതിനുളള ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന്റെ എഇപിഎസ് സംവിധാനം പ്രയോജനപ്പെടുത്താം.
ഇതു സംബന്ധിച്ച പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പോസ്റ്റ് ഓഫീസുകളില്‍ നേരിട്ടുചെന്നോ, ഫോണ്‍ മുഖാന്തിരമോ ആവശ്യമായ തുക സംബന്ധിച്ച അറിയിപ്പ് രാവിലെ നല്‍കിയാല്‍ അന്നുതന്നെ ആവശ്യപ്പെട്ട തുക കമ്മീഷനോ സര്‍വീസ് ചാര്‍ജ്ജോ ഈടാക്കാതെ പോസ്റ്റ്മാനോ ബന്ധപ്പെട്ടവരോ വീട്ടില്‍ എത്തിക്കും. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുളള ഗുണഭോക്താക്കള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
Story Highlights- Social Security pension through Postman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here