അതിവേഗ കൊവിഡ് പരിശോധനാ കിറ്റുകൾ കൊച്ചിയിലും

അതിവേഗ കൊവിഡ് ടെസ്റ്റുകൾക്കുള്ള റിയൽ ടൈം പിസിആർ കിറ്റുകൾ കൊച്ചിയിലെത്തി. ഹൈബി ഈഡൻ എംപിയുടെ ഫണ്ടിൽ നിന്നുമാണ് ടെസ്റ്റിംഗ് കിറ്റുകൾ ലഭ്യമായത്. ആദ്യ ബാച്ചായ ആയിരം കിറ്റുകൾ മന്ത്രി വി എസ് സുനിൽ കുമാർ ഏറ്റുവാങ്ങി. കൊവിഡ് 19 രോഗനിർണയം സാധ്യമാക്കുന്ന റിയൽ ടൈം പിസിആർ കിറ്റുകൾ ഹൈബി ഈഡൻ എംപിയുടെ ഫണ്ടിൽ നിന്ന് 36 ലക്ഷം രൂപ അനുവദിച്ചാണ് എത്തിച്ചത്. പൂനെയിലെ മൈ ലാബിൽ നിന്നുമാണ് കിറ്റുകൾ . ആകെ 2000 കിറ്റുകളാണ് ലഭിക്കുക. അതിൽ ആയിരം കിറ്റുകൾ എറണാകുളം കളക്ടറേറ്റിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി വി എസ് സുനിൽ കുമാർ ഏറ്റുവാങ്ങി. രണ്ടര മണിക്കൂർ കൊണ്ട് പരിശോധന ഫലം ലഭ്യമാകും എന്നതാണ് പിസിആർ കിറ്റുകളുടെ സവിശേഷത.
Read Also: കൊവിഡ് അതിവേഗ പരിശോധനാ കിറ്റ് ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി
ഒരു കോടി നാൽപ്പത്തിയാറ് ലക്ഷം രൂപയാണ് ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എംപി ഫണ്ടിൽ നിന്ന് അനുവദിച്ചിരിക്കുന്നത്. പരിശോധനയ്ക്ക് അനുമതി ലഭിച്ച കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലായിരിക്കും പരിശോധന സൗകര്യം ലഭ്യമാകുക. രണ്ട് ദിവസത്തിനകം പിസിആർ ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് തുടങ്ങും. നേരത്തെ ശശി തരൂർ എംപിയുടെ ഫണ്ടിൽ നിന്ന് അതിവേഗ കൊവിഡ് പരിശോധനാ കിറ്റുകൾ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.
coronavirus, kochi, test kits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here