ഇന്നത്തെ പ്രധാന വാർത്തകൾ (09-04-2020)

കൊവിഡ് 19: ലോകത്ത് മരണസംഖ്യ 88,000 കടന്നു

ലോകത്ത് കൊവിഡ് മരണം 88,000 കടന്നു. രോഗബാധിതരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 3,29,684 പേർക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്കയിലാണ്. നാല് ലക്ഷത്തി ഇരുപത്തിയേഴായിരത്തി മുന്നൂറ്റി നാൽപ്പത്താറ് പേരാണ് ഇവിടെ രോഗബാധയേറ്റ് നിരീക്ഷണത്തിൽ കഴിയുന്നത്. മരണനിരക്കിലും അമേരിക്ക തന്നെയാണ് മുന്നിൽ. 24 മണിക്കൂറിനിടെ മാത്രം 1837 പേർ മരിച്ചു. മരിച്ചവരിൽ മൂന്നു മലയാളികളും ഉൾപ്പെടുന്നു.

ധാരാവിയിൽ വീണ്ടും കൊവിഡ് മരണം; രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 17 മരണം

ധാരാവിയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ചികിത്സയിലായിരുന്ന 64 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണസംഖ്യ 166 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Story Highlights- News Round Up,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More