Advertisement

ലോകത്ത് കൊവിഡ് മരണസംഖ്യ 95000 കടന്നു

April 10, 2020
Google News 1 minute Read

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 95,678 ആയി. രോഗബാധിതരുടെ എണ്ണം 16 ലക്ഷം പിന്നിട്ടു. ഇതുവരെ 3,55,671 പേരാണ് രോഗമുക്തി നേടിയത്.

മരണനിരക്കിൽ അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ഫ്രാൻസ്. ഇന്നലെ മാത്രം ഫ്രാൻസിൽ 1,341 പേരാണ് മരിച്ചത്. യുകെയിൽ 24 മണിക്കൂറിനിടെ 881 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ തീവ്ര പരിചരണവിഭാഗത്തിൽ നിന്ന് ഇന്നലെ വാർഡിലേക്ക് മാറ്റി.

ഇറ്റലിയിലും സ്‌പെയിനിലും മരണനിരക്കിൽ കുറവ് വന്നിട്ടുണ്ട്. ഇറ്റലിയിൽ മെയ് 3 വരെ ലോക്ക്ഡൗൺ നീട്ടി. ജർമനിയിലും ബെൽജിയത്തിലും 250ലേറെ മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇറാനിൽ മരണസംഖ്യ 4,000 കടന്നു.

Read Also : രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സൂചന നൽകി ഐസിഎംആർ റിപ്പോർട്ട്

തുടർച്ചയായ നാലാം ദിനവും കൊവിഡ് മരണസംഖ്യ കുറയ്ക്കാനാകാതെ കുഴയുകയാണ് അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,893 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 16,684 ആയി. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ഫലപ്രദമായ പുതിയ ചികിത്സരീതി വികസിപ്പിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പുതിയ കണ്ടെത്തലിൽ മരുന്ന് കമ്പനികൾക്ക് വലിയ പ്രതീക്ഷയാണുള്ളതെന്നും ഉടൻ തന്നെ ഇതിന്റെ ഫലപരീക്ഷണം ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. മരണസംഖ്യ ഉയരുമ്പോഴും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതിൽ പ്രതീക്ഷ അർപ്പിക്കുകയാണ് അമേരിക്ക. ഒരു ലക്ഷം പേരെയാണ് ഒരു ദിവസം പരിശോധിക്കുന്നതെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നല്ല പുരോഗതിയുണ്ടെന്നും വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here