Advertisement

പുന:സംപ്രേഷണങ്ങൾ തുണച്ചു; വർഷങ്ങൾക്ക് ശേഷം ദൂരദർശൻ ബാർക് റേറ്റിംഗിൽ ഒന്നാമത്

April 10, 2020
Google News 2 minutes Read

മഹാഭാരതം, രാമായണം തുടങ്ങിയ പഴയ സീരിയലുകൾ പുന:സംപ്രേഷണം ചെയ്യാൻ തുടങ്ങിയതോടെ ദൂരദർശൻ്റെ ജനപ്രീതി കുതിച്ചുയരുന്നു. കഴിഞ്ഞ ആഴ്ച രാജ്യത്ത് ഏറ്റവുമധികം ആളുകൾ കണ്ട ചാനൽ ദൂരദർശനാണ്. നിലവിൽ ബാർക് റേറ്റിംഗിൽ ഒന്നാമതാണ് ദൂരദർശൻ. മാർച്ച് 28 മുതൽ ഏപ്രിൽ 3 വരെയുള്ള കണക്കാണിത്.

കഴിഞ്ഞ ഒരാഴ്ച കൊണ്ട് ചാനലിൻ്റെ പ്രേക്ഷകരുടെ എണ്ണത്തിൽ 40000 ശതമാനത്തിൻ്റെ അമ്പരപ്പിക്കുന്ന വർധനയാണ് ഉണ്ടായിരിക്കുന്നത്. പുലർച്ചെയും വൈകുന്നേരവുമുള്ള കണക്കാണിത്. രാമായണവും മഹാഭാരതവും രാവിലെയും വൈകുന്നേരവുമായാണ് സംപ്രേഷണം ചെയ്യുന്നത്. ദൂരദർശനൊപ്പം മറ്റ് സ്വകാര്യ ചാനലുകളുടെ കാഴ്ചക്കാരിലും കനത്ത വർധ വർധന ഉണ്ടായിട്ടുണ്ട്.

രാമായണം, മഹാഭാരത, ശക്തിമാൻ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, ഷാരൂഖ് ഖാൻ അഭിനയിച്ച സർക്കസ് തുടങ്ങി ഒട്ടേറെ പഴയ സീരിയലുകളാണ് ദൂരദർശൻ ലോക്ക് ഡൗൺ കാലത്ത് വീണ്ടും സംപ്രേഷണം ചെയ്തത്. ഇതിൽ രാമായണത്തിനും മഹാഭാരതത്തിനുമാണ് ഏറെ കാഴ്ചക്കാരുള്ളത്.

സൺ ടിവിയാണ് പട്ടികയിൽ രണ്ടാമത്. ദംഗൽ, സോണി സബ്, സോണി മാക്സ് എന്നീ ചാനലുകൾ യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലാണ്.

2000 കാലയളവിലെ പഴയ മത്സരങ്ങൾ പുന:സംപ്രേഷണം ചെയ്തു കൊണ്ട് ഡിഡി സ്പോർട്സും രംഗത്തെത്തിയിരുന്നു. അതിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

Story Highlights: Doordarshan highest-watched channel in India during week ended April 3: BARC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here