ഇന്നത്തെ പ്രധാന വാർത്തകൾ (10-04-2020)
രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സൂചന നൽകി ഐസിഎംആർ റിപ്പോർട്ട്
രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സൂചന നൽകി ഐസിഎംആർ റിപ്പോർട്ട്. 20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളിൽ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രണ്ടാം ഘട്ട റാൻഡം ടെസ്റ്റിലൂടെയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
കൊവിഡ്: രാജ്യത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം വർധിക്കുന്നു
ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പതിനേഴാം ദിവസമാകുമ്പോഴും രാജ്യത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം ആശങ്കയുണ്ടാക്കും വിധം വർധിക്കുകയാണ്. കൊവിഡ് അതിവേഗം പടരുന്ന മധ്യപ്രദേശിൽ പതിനഞ്ച് ജില്ലകളിലെ ഹോട്ട്സ്പോട്ടുകൾ പൂർണമായി സീൽ ചെയ്തു. രാജസ്ഥാൻ, പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ മാസ്ക് നിർബന്ധമാക്കി. അതേസമയം, കൊവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്‌തമായി. ഇതുവരെ 5865 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മരണം 169 ആയി.
ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മകൾ പുതുക്കി ഇന്ന് ദു:ഖ വെള്ളി
യേശു ക്രിസ്തുവിന്റെ കുരിശു മരണത്തിന്റെ സ്മരണയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. കുരിശും വഹിച്ചുള്ള ക്രിസ്തുവിന്റെ കാൽവരി യാത്രയും പീഡാനുഭവവും കുരിശുമരണവും ഓർമ്മിച്ചാണ് ദു:ഖവെള്ളി ആചരിക്കുന്നത്.
Story Highlights- news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here