Advertisement

ഇപിഎഫ് ഉടമകൾക്ക് പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം വായ്പയെടുക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി കേന്ദ്രം

April 11, 2020
Google News 2 minutes Read

എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് സംഘടനയിലെ അംഗങ്ങൾക്ക് വായ്പയെടുക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇതനുസരിച്ച് ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുള്ള ദുരിതാശ്വാസത്തിന് യോഗ്യരായ സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കും അതിനായി ഇലക്ട്രോണിക് ചെലാൻ കം റിട്ടേൺ സമർപ്പിക്കാവുന്നതാണ്.

ഇപിഎഫ് അംഗങ്ങളിൽ കുറഞ്ഞ ശമ്പളം വാങ്ങുന്നവർക്ക് ജോലിയിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ നിയന്ത്രിക്കുന്നതിനും ഇപിഎഫ് സംരക്ഷണത്തിന് അർഹതയുള്ള സ്ഥാപനങ്ങളെ സഹായിക്കുന്നതിനുമുള്ളതിനുമുള്ള പാക്കേജാണ്പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന.

ഇപിഎഫ് സുരക്ഷയുള്ളതും നൂറിൽ താഴെ തൊഴിലാളികൾ മാത്രം പണിയെടുക്കുന്നതുമായ സ്ഥാപനങ്ങളിലെയും ഫാക്ടറികളിലെയും 90 ശതമാനവും 15000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്നവരാണെങ്കിൽ അവർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം. ഈ കോൺട്രിബൂട്ടറി അംഗങ്ങളുടെ യുണീക് അക്കൗണ്ട് നമ്പരിലേയ്ക്ക് അവരുടെ ശമ്പളത്തിന്റെ 24 ശതമാനം തുക മൂന്നു മാസത്തേയ്ക്ക് കേന്ദ്ര ഗവൺമെന്റ് അടയ്ക്കും. ഏകദേശം 79 ലക്ഷം അംഗങ്ങൾക്കും 3.8 ലക്ഷം സ്ഥാപനങ്ങൾക്കും ഈ പായ്‌ക്കേജിന്റെ പ്രയോജനം ലഭിക്കും. മൂന്നു മാസത്തേയ്ക്ക് സബ്‌സിഡി ഇനത്തിൽ 4800 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.

സ്ഥാപനങ്ങൾ ഇലക്ട്രോണിക് ചെലാൻ കം റിട്ടേൺ സമർപ്പിച്ചാൽ അവരുടെ യോഗ്യരായ തൊഴിലാളികൾക്ക് ഈ സഹായധനം ലഭിക്കും. ഈ ആനുകൂല്യം ലഭിക്കുന്നതിന് തൊഴിലുടമ അയാളുടെ സ്ഥാപനത്തിലെ എല്ലാ തൊഴിലാളികൾക്കും മാസ ശമ്പളം വിതരണം ചെയ്ത ശേഷം ഇലക്ട്രോണിക് ചലാൻ കം റിട്ടേണിനൊപ്പം ആവശ്യമായ സാക്ഷ്യപത്രവും സത്യവാങ് മൂലവും സമർപ്പിക്കേണ്ടതാണ്.

ഇലക്ട്രോണിക് ചലാൻ അപ്ലോഡ് ചെയ്ത ശേഷം സ്ഥാപനത്തിന്റെയും തൊഴിലാളിയുടെയും യോഗ്യത പരിശോധിക്കപ്പെടുകയും തുടർന്ന് തൊഴിലാളിയുടെയും തൊഴിൽ ഉടമയുടെയും അംശാദായ തുക ചലാൻ വെവേറെ കാണിച്ചു തരികയും ചെയ്യും. തൊഴിലുടമ അയാളുടെ വിഹിതം അടച്ചു കഴിഞ്ഞാലുടൻ യോഗ്യരായ തൊഴിലാളികളുടെ യുണീക് അക്കൗണ്ട് നമ്പരിലേയക്ക് അവരുടെ വിഹിതം കേന്ദ്ര ഗവൺമെന്റ് അടയ്ക്കും. പദ്ധതിയുടെ വിശദാംശങ്ങളും ചോദ്യങ്ങൾക്കുള്ള വിശദീകരണങ്ങളും പായ്‌ക്കേജിന്റെ വിവിധ വശങ്ങളും ഇപിഎഫ്ഒയുടെ വെബ്‌സൈറ്റിൽ ‘COVID-19’ എന്ന ശീർഷകത്തിൽ ലഭിക്കുന്നതാണ്.

Story highlight: Center to provide EPF to borrowers under Prime Minister Garib Kalyan Yojana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here