Advertisement

കൊവിഡ് ബാധിച്ച് രാജ്യത്ത് വീണ്ടും ഡോക്ടർ മരിച്ചു

April 11, 2020
Google News 1 minute Read

കൊവിഡ് ബാധിച്ച് രാജ്യത്ത് വീണ്ടും ഒരു ഡോക്ടർ മരിച്ചു. ആയുർവേദ ഡോക്ടറാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചു മരിക്കുന്ന മൂന്നാമത്തെ ഡോക്ടറാണ് ഇത്.

ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹർ സ്വദേശിയാണ് മരിച്ച ഡോക്ടർ. ഇതോടെ ബുലന്ദ്ഷെഹറിലെ ക്ലിനിക് അടച്ചുപൂട്ടി.

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം റെക്കോർഡ് വേഗത്തിൽ കുതിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 1035 പുതിയ കേസുകളും 40 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 7,447 ആയി. മരണസംഖ്യ 239 ആയി ഉയർന്നു. ഇതുവരെ പുറത്തുവന്നതിൽ ഏറ്റവും ഉയർന്ന കണക്കുകളാണിത്. ഇതോടെ സമൂഹ വ്യാപനം മറികടക്കാൻ ശക്തമായ നടപടികളിലേക്ക് സംസ്ഥാനങ്ങൾ കടന്നു.

രാജ്യത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം ഉയരുകയാണ്. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 218 കേസുകൾളാണ് റിപ്പോർട്ട് ചെയ്തത്.

Story highlights-corona virus,doctor death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here