Advertisement

ഈസ്റ്റർ പരിഗണിച്ച് ലോക്ക് ഡൗൺ നടപടികൾ കർശനമാക്കി പൊലീസ്

April 11, 2020
Google News 1 minute Read

ഈസ്റ്റർ പരിഗണിച്ച് ലോക്ക് ഡൗൺ നടപടികൾ കർശനമാക്കി പൊലീസ്. നിരത്തുകളിൽ ഉന്നത പൊലീസുദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്.

അതേസമയം, ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന്
സംസ്ഥാനത്ത് ഇന്ന് 2431 കേസുകൾ രജിസ്റ്റർ ചെയ്തു. 2236 പേരെയാണ് അറസ്റ്റ് ചെയ്തത്. 1634 വാഹനങ്ങളും പിടിച്ചെടുത്തു. പകർച്ചവ്യാധി പ്രതിരോധ ഓർഡിനൻസ് പ്രകാരം വാഹനങ്ങൾക്കു പിഴ ഈടാക്കാൻ സാധിക്കാത്തതിനാൽ വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടി തുടരാണ് ഡിജിപി നൽകിയിരിക്കുന്ന നിർദേശം.

എന്നാൽ, ഡോക്റ്ററെ കാണാൻ ക്ലിനിക്കിലേയ്ക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോൺ നമ്പരടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കിൽ അവരെ തടയരുതെന്നും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.

Story highligt: Police tighten lockdown procedures for Easter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here