മധ്യവേനൽ അവധി ഒഴിവാക്കണം; സുപ്രിംകോടതി ബാർ അസോസിയേഷൻ

മധ്യവേനൽ അവധിക്കാലം ഒഴിവാക്കണമെന്ന് സുപ്രിംകോടതി ബാർ അസോസിയേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് ബാർ അസോസിയേഷൻ പ്രമേയം പാസാക്കി. പ്രമേയത്തിന്റെ പകർപ്പ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്കും മറ്റ് ജഡ്ജിമാർക്കും കൈമാറി. കൊവിഡ് കാരണം ഏറെ കോടതി സമയം നഷ്ടപ്പെട്ടുവെന്ന് അസോസിയേഷൻ വ്യക്തമാക്കി. മേയ് 18 മുതൽ ജൂലൈ അഞ്ച് വരെയാണ് നിലവിൽ മധ്യവേനൽ അവധി നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ ഡൽഹി ഹൈക്കോടതി മധ്യവേനൽ അവധിക്കാലം റദ്ദാക്കിയിരുന്നു. ഹൈക്കോടതിയും കീഴ്‌ക്കോടതികളും ജൂൺ മാസം പ്രവർത്തിക്കും. ഇത് സംബന്ധിച്ച പ്രമേയം ഹൈക്കോടതി ഏകകണ്ഠമായി പാസാക്കി. കൊവിഡ് കാരണം കോടതിസമയം കുറഞ്ഞതിനാലാണ് തീരുമാനം. ലോക്ക് ഡൗൺ കാരണം 21 ദിവസം ഡൽഹി ഹൈക്കോടതിയും കീഴ് കോടതികളും പ്രവർത്തിച്ചിരുന്നില്ല. വിഡിയോ കോൺഫറൻസ് മുഖാന്തരമാണ് അടിയന്തരമായ കാര്യങ്ങൾ ചർച്ചയ്ക്ക് എടുത്തിരുന്നത്. നഷ്ടപ്പെട്ട ജോലി സമയം തിരിച്ചെടുക്കാനും കോടതികളുടെ പ്രവർത്തനക്രമം സാധാരണ നിലയിലേക്ക് എത്തിക്കാനുമാണ് ഈ തീരുമാനം. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായ ഡി എൻ പട്ടേലിന്റെ നേതൃത്വത്തിലാണ് വേനലവധിക്കാലത്ത് കോടതി പ്രവർത്തിക്കണം എന്ന തീരുമാനമെടുത്തത്.
Story highlights-summer vacation,supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here