നിയമലംഘനം അംഗീകരിക്കാൻ കഴിയില്ല: മുഖ്യമന്ത്രി

സംസ്ഥാനം ഒന്നാകെ കൊവിഡ് 19 വൈറസിനെതിരെ പൊരുതുമ്പോൾ നിയമലംഘനം നടത്തുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി. ലോക്ക്ഡൗൺ നിയമം ലംഘിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

രോഗികളെ കൊണ്ടു പോകാൻ ഉപയോഗിക്കുന്ന ആമ്പുലൻസിൽ ചിലർ യാത്രചെയ്തതായി ശ്രദ്ധയിൽപെട്ടിട്ടുള്ളയായും കോഴിക്കോട് ഇത്തരത്തിൽ ഒരു സംഭവമുണ്ടായതിനെ തുടർന്ന് ആമ്പുലൻസ് പിടിച്ചെടുക്കേണ്ട അവസ്ഥയുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

മാത്രമല്ല, സംസ്ഥാന അതിർത്തി കടന്ന് റെയിൽപാളത്തിലൂടെ നടന്നും ബൈക്കും ഓടിച്ചും ആളുകൾ വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിൽ പ്രത്യേക ശ്രദ്ധ കൊടുക്കാൻ പൊലീസിന് നിർദേശം നൽകിയതായി പിണറായി വിജയൻ പറഞ്ഞു.

Story highlight: Violation of law, in lock down time cannot be accepted: CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top