ശാന്തൻപാറയിൽ എം എം മണിയുടെ നേതൃത്വത്തിൽ കൊവിഡ് അടിയന്തര അവലോകന യോഗം

ഇടുക്കി ശാന്തൻപാറ ഗ്രാമ പഞ്ചായത്തിൽ കൊവിഡ് 19 അടിയന്തര അവലോകന യോഗം ചേർന്നു. മന്ത്രി എം എം മണിയുടെ നേതൃത്വത്തിലാണ് ശാന്തൻപാറ ഗ്രാമ പഞ്ചായത്തിൽ അവലോകന യോഗം നടത്തിയത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ ഇന്ന് നടന്ന യോഗത്തിൽ പങ്കെടുത്തു.

Read Also: ഇതര സംസ്ഥാന തൊഴിലാളികൾക്ക് മടങ്ങാൻ നോൺ സ്‌റ്റോപ്പ് ട്രെയിൻ പ്രായോഗികമല്ലെന്ന് കേന്ദ്രം

പൊലീസുകാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ നേതാക്കൾ, ജനപ്രധിനിധികൾ എന്നിവരുടെ യോഗമാണ് 11 മണിക്ക് ചേർന്നത്. ശാന്തൻപാറ പഞ്ചായത്ത് ഓഫീസിലായിരുന്നു യോഗം. ബോഡിമെട്ട് ചെക്ക് പോസ്റ്റിലെ പരിശോധന ശക്തമാക്കുന്നതിനും കാനന പാത വഴി വരുന്നവരെ തടയുന്നതിനും സംയുക്ത തിരച്ചിൽ നടത്താൻ തീരുമാനിച്ചു. തോട്ടത്തിലെ പണിയെടുക്കുന്ന തൊഴിലാളികൾ സർക്കാർ നിബന്ധനകൾ പാലിച്ചു വേണം ജോലി ചെയ്യാനെന്നും തീരുമാനമെടുത്തിട്ടുണ്ട്. തോട്ടങ്ങളിൽ ജലസേചനം, മരുന്നടി എന്നിവക്ക് മാത്രമാണ് അനുവാദം ഉള്ളത്. നിബന്ധനകൾ ലംഘിച്ചാൽ തോട്ടം ഉടമകൾക്കെതിരെ കേസ് എടുക്കുകയും തോട്ടം അടച്ചു പൂട്ടുകയും ചെയ്യുമെന്നാണ് യോഗത്തിൽ തീരുമാനമായിട്ടുള്ളത്.

 

covid, shanthanpara, meeting, m m mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top