കൊവിഡ്: ലോകത്ത് രോഗം ബാധിച്ചത് 22,000 ആരോഗ്യ പ്രവർത്തകർക്ക്; ലോകാരോഗ്യ സംഘടന

കൊവിഡ് 19 പ്രതിരോധത്തിന് മുൻപോട്ട് ഇറങ്ങിത്തിരിച്ചിരിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകർ. ജീവന്മരണ പോരാട്ടമാണ് മഹാമാരിക്കെതിരെ ആരോഗ്യ പ്രവർത്തകർ നടത്തുന്നത്. പക്ഷേ കൊവിഡ് എന്ന മഹാമാരി രോഗികളിൽ നിന്ന് ഏറ്റവും കൂടുതൽ പകരാൻ സാധ്യതയുള്ളതും ആരോഗ്യ പ്രവർത്തകർക്ക് തന്നെ. ഇപ്പോൾ കൊറോണാ വെറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കൊവിഡ് പിടിപെട്ട ആരോഗ്യ പ്രവർത്തകരുടെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കൊവിഡ്-19 പ്രതിരോധത്തിനിടയിൽ 52 രാജ്യങ്ങളിൽ 22,000 ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ ഏറ്റതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ മാസം എട്ട് വരെയുള്ള കണക്കുകളാണിത്. 22,073 ആരോഗ്യപ്രവർത്തകരിലാണ് രോഗം സ്ഥിരീകരിച്ചത്.

ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നോ അല്ലെങ്കിൽ കുടുംബാംഗങ്ങളിൽ നിന്നോ ആണ് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് പകരുന്നതെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നതിനെ കുറിച്ചുള്ള കൃത്യമായ വിവരം രാജ്യങ്ങൾ നൽകുന്നില്ലെന്നും ലോകാരോഗ്യ സംഘടന ആരോപിച്ചു.

സ്വയംസുരക്ഷാ ഉപകരണങ്ങൾ, മാസ്‌ക്കുകൾ, കയ്യുറകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ രോഗികളെ ശുശ്രൂഷിക്കുമ്പോൾ ആരോഗ്യപ്രവർത്തകർ നിർബന്ധമായും നിർദിഷ്ട രീതിയിൽ തന്നെ ധരിച്ചിരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു. സുരക്ഷിതരായി രോഗികളെ പരിചരിക്കാനും രോഗപ്രതിരോധം നടത്തും ഉള്ള ആരോഗ്യപ്രവർത്തകരുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നാണ് സംഘടനയുടെ ആവശ്യം.

 

coronavirus, health workers, who

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top