കൊറോണക്കാലത്തെ കേരളാ മോഡൽ; പ്രശംസിച്ച് അശ്വിൻ

കൊവിഡ് പ്രതിരോധത്തിന് കേരളത്തിൽ നിന്നുള്ള വിഡിയോയ്ക്ക് കൈയ്യടിച്ച് ക്രിക്കറ്റ് കതാരം രവിചന്ദ്ര അശ്വിൻ. കേരളത്തിലെ ആളുകൾ എത്രത്തോളം അവബോധം ഉള്ളവരാണെന്ന് തെളിയിക്കുന്നതാണ് ഈ വിഡിയോ. തെരുവോരത്തുള്ള ആളുകൾക്ക് ഭക്ഷണവുമായി പോകുന്ന പൊലീസും കടത്തിണ്ണയിൽ കിടക്കുന്ന ആളുമാണ് വിഡിയോയിലുള്ളത്. സിസിടിവി ദൃശ്യങ്ങളാണ് വിഡിയോയില്‍. ഭക്ഷണവുമായി അടുത്തേക്ക് വരുന്ന പൊലീസുകാരോട് അകലേക്ക് നിൽക്കാൻ ആംഗ്യം കാണിക്കുന്ന മനുഷ്യൻ പിന്നീട് നിശ്ചിത അകലത്തിൽ ഭക്ഷണം വയ്ക്കാൻ ആവശ്യപ്പെടുന്നു. പൊലീസുകാർ ആ സ്ഥലത്ത് ഭക്ഷണപ്പൊതി വച്ച് തിരിച്ചുപോകുന്നതും പിന്നീട് ഭക്ഷണപ്പൊതി എടുത്ത് കഴിക്കുന്ന ആളെയും വിഡിയോയിൽ കാണാം.

വിഡിയോ ഗംഭീരമെന്നാണ് അശ്വിൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. തെരുവിലെ ആളുകൾ പോലും സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ച് ബോധവാന്മാരാണെന്ന് കാണിക്കുന്നതാണ് വിഡിയോ. കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രസക്തി വിഡിയോയിൽ നിന്ന് മനസിലാക്കാം.വിഡിയോയുടെ താഴെ നിരവധി പേർ കേരളത്തിനെയും കേരളാ പൊലീസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

 

ravichandra aswin, coronavirus, kerala model

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top