കൊവിഡ് : തൃശൂര്‍ ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ കൂടി രോഗവിമുക്തി നേടി

തൃശൂര്‍ ജില്ലയില്‍ ഇന്ന് മൂന്ന് കൊവിഡ് രോഗികള്‍ കൂടി രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടായി. ജില്ലയില്‍ ആകെ 10030 ആളുകളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 10019 പേര്‍ വീടുകളിലും 11 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇന്ന് 12 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 904 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 891 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 13 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top