ലോക്ക്ഡൗണ്‍ : കോഴിക്കോട് ജില്ലയില്‍ എക്സൈസ് പരിശോധനയില്‍ പിടികൂടിയത് 13,925 ലിറ്റര്‍ വാഷ്

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 13,925 ലിറ്റര്‍ വാഷും 45 ലിറ്റര്‍ ചാരായവും ഏഴ് കിലോ പുകയില ഉല്പന്നങ്ങളും പിടികൂടി. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 12 വരെയായി രജിസ്റ്റര്‍ ചെയ്ത 82 അബ്കാരി കേസുകളിലും ഒരു മയക്കുമരുന്ന് കേസിലുമായി 12 പേരെ അറസ്റ്റ് ചെയ്യുകയും ഒരു വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെല്ലാം റിമാന്‍ഡിലാണ്. ലോക്ക്ഡൗണില്‍ മദ്യലഭ്യത ഇല്ലാതായ പശ്ചാത്തലത്തിലാണ് എക്സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കിയത്.
ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ ഒന്‍പത് കണ്‍ട്രോള്‍ റൂമുകളും ഒന്‍പത് സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുന്നതായും ആദിവാസി മേഖലയിലും വനമേഖലയിലും ശക്തമായ പരിശോധന തുടരുന്നതായും എക്സൈസ് ഡെപ്യൂട്ടി കമ്മീഷന്‍ വിആര്‍ അനില്‍കുമാര്‍ അറിയിച്ചു. ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പ് നിഷ്‌ക്കര്‍ഷിക്കുന്ന ജാഗ്രതാ- മുന്‍കരുതല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കിയതായും അദ്ദേഹം അറിയിച്ചു.
മദ്യലഭ്യത ഇല്ലാതായതോടെ ചിലര്‍ക്ക് ഉണ്ടാവാനിടയുള്ള പിന്‍വാങ്ങല്‍ ലക്ഷണം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതിന് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി അഡിക്ഷന്‍ സെന്ററില്‍ ഇതിനകം 143 പേര്‍ ചികിത്സ തേടിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. അഞ്ച് പേരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ഇതില്‍ മൂന്ന് പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുകൂടാതെ കളക്ടറേറ്റില്‍ വിമുക്തി ഹെല്‍പ് ഡെസ്‌ക്കും പുതിയറയില്‍ കൗണ്‍സലിംഗ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ വിമുക്തി കണ്‍ട്രോള്‍ റൂം നമ്പര്‍- 9495002270, എക്സൈസ് ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍- 0495 2372927.
Story Highlights- lockdown ,13,925 liters of wash seized in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here