സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചശേഷം രോഗമുക്തി നേടിയത് 197 പേര്‍

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചശേഷം ഇതുവരെ രോഗമുക്തി നേടിയത് 197 പേര്‍. കൊവിഡ് സ്ഥിരീകരിച്ച 19 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 12 പേരുടേയും പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 3 പേരുടെ വീതവും കണ്ണൂര്‍ ജില്ലയിലെ ഒരാളുടേയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. രോഗം സ്ഥിരീകരിച്ച 36 പേര്‍ ഇന്നലെ രോഗമുക്തി നേടിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് 63 പേരെയാണ് ജില്ലയില്‍ പുതിയതായി നിരീക്ഷണത്തില്‍ ചേര്‍ത്തത്. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ 395 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി.

കൊല്ലം ജില്ലയില്‍ ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ജില്ലയില്‍ ആകെ 5399 പേരാണ് നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ട ജില്ലയില്‍ ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 6071 പേരാണ്. കോട്ടയം ജില്ലയില്‍ ഇന്ന് പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 2278 പേരാണ്. എറണാകുളം ജില്ലയില്‍ ഇന്ന് പുതിയ പോസിറ്റീവ് കേസുകളില്ല. 11 പേരെയാണ് ഇന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 53 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 2032 ആയി.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top