കൊവിഡ് : വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല

കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍. വിഷു പ്രമാണിച്ച് ഭക്തര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കി. ക്ഷേത്രത്തിലെ ജോലിക്കായി പ്രവേശിക്കുന്നവരുടെ ലിസ്റ്റ് കളക്ടര്‍ക്കും പൊലീസിനും കൈമാറണം. വിഷുക്കണി ദര്‍ശനത്തിന് ആരൊക്കെ ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിയിക്കണമെന്നും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കളക്ടറുടെ നിര്‍ദേശച്ചിരുന്നു.

അതേസമയം, ക്ഷേത്രത്തിന്റെ 500 മീറ്റര്‍ ചുറ്റളവിലേക്ക് ആളുകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം തുടരും. ഉത്സവ സമയത്ത് നിയന്ത്രണങ്ങളുണ്ടായിട്ടും ആറാട്ടിനും പള്ളിവേട്ടക്കും അയ്യായിരത്തോളം ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചുവെന്ന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കൂടി അടിസ്ഥാനമാക്കിയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

 

Story Highlights- Vishukkani Darshanam, Guruvayur Temple, covid19

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top