കണ്ണൻ ഗോപിനാഥനെതിരെ കേസ്

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെതിരെ കേസ്. ഗുജറാത്ത് പൊലീസാണ് കേസെടുത്ത്. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തുവെന്ന് ആരോപിച്ചാണ് കണ്ണനെതിരെ കേസെടുത്തത്.

സിവിൽ സർവീസിൽ നിന്ന് രാജിവച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ കണ്ണൻ ഗോപിനാഥനോട് തിരികെ സർവീസിൽ പ്രവേശിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. കണ്ണൻ ഗോപിനാഥന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർവീസിൽ തിരികെ പ്രവേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് ലഭിച്ചത്. എന്നാൽ കേന്ദ്രസർക്കാർ നിർദേശം കണ്ണൻ ഗോപിനാഥൻ തള്ളി. ഐഎഎസ് ഉദ്യോഗത്തിലേക്ക് തിരിച്ചുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും രാജിവച്ച് എട്ട് മാസത്തിന് ശേഷവും തന്നെ ഉപദ്രവിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നുമായിരുന്നു കണ്ണൻ പ്രതികരിച്ചത്.

ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ് കേന്ദ്രഭരണപ്രദേശം ആക്കിയ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സിവിൽ സർവീസിൽ നിന്ന് കണ്ണൻ ഗോപിനാഥൻ രാജിവച്ചത്. ഇതിന് ശേഷം കേന്ദ്ര സർക്കാരിന്റെ വിവിധ നടപടികൾക്കെതിരെ കണ്ണൻ ഗോപിനാഥൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top