അടച്ചിട്ട ബാറിന്റെ വാതിൽ കുത്തിതുറന്ന് മോഷണം; 35 കുപ്പികൾ കവർന്നു

അടച്ചിട്ട ബാറിന്റെ വാതിൽ കുത്തി തുറന്ന് മദ്യകുപ്പികൾ മോഷ്ടിച്ചു. കർണാടകയിലെ ദൊഡ്ഡബാനസവാടിയിലാണ് സംഭവം. ബാർ പരിശോധിക്കാനായി ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. 35 കുപ്പികൾ മോഷണം പോയതായി ബാർ ഉടമ നൽകിയ പരാതിയിൽ പറയുന്നു.

ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ 21 മുതൽ ബാറുകൾ പൂട്ടിയിരിക്കുകയാണ്. ഇതിനിടെയാണ് ജീവനക്കാർ ബാറിൽ പരിശോധനയ്ക്ക് എത്തിയത്. ഏകദേശം 30,000 രൂപ വിലവരുന്ന മദ്യമാണ് മോഷണം പോയത്. ബാറിന്റെ പിറകിലെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ ഈ ഭാഗത്ത് സൂക്ഷിച്ച് വച്ചിരുന്ന മദ്യകുപ്പികളുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top